1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2022

സ്വന്തം ലേഖകൻ: എക്സ്പോയ്ക്ക് ശേഷം സ്മാർട്ട് ആകാനുള്ള ഒരുക്കത്തിലാണ് ദുബായ് വിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച 80ൽ ഏറെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ആകർഷകമായ ഓഫറുകൾ ആണ് ദുബായ് നൽക്കുന്നത്. 2 വർഷം വാടക ഒഴിവാക്കും കൂടാതെ വിസ നടപടികളിൽ ഇളവും വിവിധ സേവനങ്ങൾക്ക് സബ്സിഡിയും നൽകും.

രാജ്യത്തെ സ്മാർട് സിറ്റി, സ്മാർട് മൊബിലിറ്റി എന്നിവയുമായി ബന്ധപ്പെട്ട സംരംഭങ്ങളിലായാണ് ഇതിനായി പരിഗണിക്കുന്നത്. ‘സ്കെയിൽ2ദുബായ്’ തെരഞ്ഞെടുക്കുന്ന സ്റ്റാർട്ടപ്പുകൾ അടുത്തമാസം പ്രഖ്യാപിക്കുമെന്ന് എക്സ്പോ വേദിയായ ‘ഡിസ്ട്രിക്ട് 2020’ അധികൃതർ അറിയിച്ചു. 129 രാജ്യങ്ങളിൽ നിന്ന് 3000ൽ അധികം രജിസ്ട്രേഷനുകൾ ആണ് ലഭിച്ചിരിക്കുന്നത്. ഇതിൽ നിന്നും 628 സംരംഭങ്ങളെ തെരെഞ്ഞടുത്ത് വെച്ചിട്ടുണ്ട്.

എക്സ്പോയിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. സ്കെയിൽ2ദുബായ്’ പദ്ധതിക്ക് കീഴിൽ ആണ് നടപടി ക്രമങ്ങൾ പുരോഗമിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും രാജ്യത്ത് പ്രവർത്തിക്കാൻ അവസരം നൽക്കുന്നതാണ് സ്കെയിൽ2ദുബായ്’. ഒരോ സംരംഭം ആരംഭിക്കുന്നതിനും സാമ്പത്തിക സഹായം, വിദഗ്ധരുടെ മാർഗനിർദേശങ്ങൾ എന്നില ലഭിക്കും. രാജ്യന്തര വിപണിയിലേക്ക് എത്താനുള്ള ഒരു വലിയ സാധ്യതയാണ് ഇതിലൂടെ തുറന്നു കിട്ടുന്നത്. നിരവധി ആനുകൂല്യങ്ങൾ ഇതിലൂടെ ലഭിക്കും.

4.38 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള സ്മാർട് നഗരത്തിൽ ആണ് ഇത്തരത്തിലുള്ള സംരംഭങ്ങൾക്ക് മാർഗ നിർദ്ദേശങ്ങൾ നൽകാൻ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇവിടെയുള്ള താമസ സ്ഥലങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. എക്സ്പോയിലെ ഇന്ത്യ പവിലിയനിൽ പരിചയപ്പെടുത്തിയ പല സ്റ്റാർട്ടപ്പുകൾക്കും വലിയ സ്വീകാര്യതയാണ് കിട്ടിയത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.