1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2019

സ്വന്തം ലേഖകന്‍: ദേശീയ ദിനത്തില്‍ കുവൈത്തിന് ദുബൈ ഭരണാധികാരിയുടെ സമ്മാനം ‘മാനവികതയുടെ രാജകുമാരന്‍’ എന്ന ഭീമന്‍ ചിത്രം; സമ്മാനം ഒരുക്കുന്നതിന്റെ വീഡിയോ വൈറല്‍. ദുബൈ ഭരണാധികാരിയുടെ സമ്മാനമായ മരുഭൂമിയിലെ ചിത്രത്തിന്റെ വീഡിയോ വൈറല്‍. ദേശീയദിനം ആഘോഷിക്കുന്ന സഹോദര രാജ്യം കുവൈത്തിനോട് സ്‌നേഹവും ആദരവും പ്രകടിപ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുതുമയാര്‍ന്ന സമ്മാനം.

ഖുദ്ര മരുഭൂമിയില്‍ സ്വദേശി യുവാക്കള്‍ കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബായുടെ മാനവീകതയുടെ രാജകുമാരന്‍ എന്ന ഭീമന്‍ ചിത്രമൊരുക്കിയതിന്റെ വീഡിയോ ഷെയ്ഖ് മുഹമ്മദ് തന്റെ ട്വിറ്ററില്‍ പങ്കുവച്ചു. കുവൈത്തും അവിടുത്തെ ജനതയും ഞങ്ങളുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും മനസിലും ചരിത്രത്തിലും അഗാധമായി പതിഞ്ഞിരിക്കുന്നു. കുവൈത്തിന്റെ ഭരണാധികാരി മാനവികതയുടെ രാജകുമാരനാണ്. വരും വര്‍ഷങ്ങളില്‍ ആ രാജ്യത്തിന് വളര്‍ച്ചയും സമാധാനവുമുണ്ടാകട്ടെ എന്ന ആശംസാ വാചകങ്ങളോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

170,000 ചതുരശ്ര അടി വലുപ്പമുള്ള, ചുവന്ന മണലില്‍ തയ്യാറാക്കിയ ഈ ചിത്രം ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിലും പ്രവേശിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ, ഖലീഫസാറ്റ് ദൃശ്യം പകര്‍ത്തിയതോടെ, ബഹിരാകാശത്ത് നിന്ന് പകര്‍ത്തപ്പെടുന്ന ആദ്യത്തെ വ്യക്തിയുടെ ചിത്രം ഇതായി. ഏതാണ്ട് 2,400 മണിക്കൂറുകള്‍ കൊണ്ടാണ് ഈ ഭീമന്‍ ചിത്രം തയ്യാറാക്കിയത്. ഈ മാസം 25നാണ് കുവൈത്ത് ദേശീയ ദിനമായി ആചരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.