1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2023

സ്വന്തം ലേഖകൻ: യുഎഇയിൽ പകൽ മുഴുവൻ ആകാശം ഭാഗികമായോ പൂർണമായോ മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മേഘങ്ങൾ തെക്കോട്ട് പ്രത്യക്ഷപ്പെടും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ഇടയ്‌ക്കിടെ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. രാജ്യത്ത് താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.

അബുദാബിയിൽ താപനില 30 ഡിഗ്രി സെൽഷ്യസും ദുബായിൽ 29 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 22 ഡിഗ്രി സെൽഷ്യസും വരെയാകാം. അബുദാബിയിലും ദുബായിലും ഈർപ്പത്തിന്റെ അളവ് 15 മുതൽ 75% വരെയായിരിക്കും.

അതിനിടെ റോഡിൽ ഗതാഗത കുരുക്ക് ശക്തമായ സാഹചര്യത്തിൽ വെെകിട്ട് 5 മുതൽ 9മണി വരെ പുറത്തിറങ്ങുന്നവർക്ക് നിർദേശവുമായി അധികൃതർ രംഗത്ത്. ദുബായ് റോഡ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയത്. അൽ ബിദാ തെരുവിലും അൽ സഫ തെരുവിലും വൈകിട്ട് അഞ്ചുമണി മുതൽ രാത്രി ഒൻപതു മണിവരെ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.

ഈ സമയങ്ങളിൽ വാഹനവുമായി എത്തുന്നവർ യാത്രകൾ അൽപം നേരത്തെ ആക്കാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്. വലിയ അത്യാവശ്യമല്ലാത്ത യാത്രയാണെങ്കിലും ഈ സമയത്തെ യാത്ര മാറ്റിവെക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റു വഴികൾ ഉപയോഗിപ്പെടുത്തി യാത്ര ചെയ്യാൻ സാധിക്കുമെങ്കിൽ അത് ഉപയോഗപ്പെടുത്തണം എന്ന് ദുബായ് ആർടിഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊക്ക കോള അരീനയിലെ ചില പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.