1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2021

സ്വന്തം ലേഖകൻ: ഈദുൽ അദ്​ഹ അവധിയും വാരാന്ത്യ ഒഴിവും ഇത്തവണ ഒരുമിച്ച്​ വരുന്നതോടെ യു.എ.ഇയിലെ താമസക്കാർക്ക്​ ആഘോഷത്തിന്​ ആറുദിനം ലഭിക്കും. ജൂലൈ 19 അറഫ ദിനം മുതൽ 22 വരെയാണ്​ യു.എ.ഇയിൽ സർക്കാർ അവധിദിനങ്ങളെന്ന്​ ഫെഡറൽ അതോറിറ്റി അറിയിച്ചു. എന്നാൽ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ ഒഴിവുകൾ കൂടി ചേർന്ന്​ ഞായറാഴ്​ചയാവും മന്ത്രാലയങ്ങളും സ്​ഥാപനങ്ങളും തുറക്കുക.

ഇതോടെ ആഘോഷത്തിന്​ തുടർച്ചയായ ആറുദിവസം ജീവനക്കാർക്കും മറ്റും ലഭിക്കും.ഈവർഷത്തെ ഏറ്റവും നീണ്ട അവധിക്കാലത്ത്​ മിക്കവരും യു.എ.ഇയിൽതന്നെ ആഘോഷിക്കാനാണ്​ ഒരുങ്ങുന്നത്​. എന്നാൽ, വാക്​സിൻ സ്വീകരിച്ച​വർക്ക്​ ക്വാറൻറീൻ ഇല്ലാതെ സഞ്ചരിക്കാവുന്ന വിവിധ വിദേശ ടൂറിസ്​റ്റ്​ കേന്ദ്രങ്ങളിലേക്ക്​ യാത്ര ചെയ്യുന്നവരും നിരവധിയാണ്​.

യാത്രാ വിലക്ക്​ നിലവിലുള്ളതിനാൽ നാട്ടിലേക്ക്​ പോയാൽ തിരിച്ചുവരാൻ കഴിയാത്തതിനാൽ ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാർ ആഘോഷം യു.എ.ഇയിൽ തന്നെയാക്കും. വളരെ കുറച്ചാളുകൾ മാത്രമാണ്​ പെരുന്നാൾ അവധി ലക്ഷ്യംവെച്ച്​ നാട്ടിലേക്ക്​ മടങ്ങുന്നത്​. വാക്​സിനേഷൻ ഏറെ മുന്നോട്ടുപോയ സാഹചര്യത്തിൽ കഴിഞ്ഞ പെരുന്നാളുകളിൽനിന്ന്​ വ്യത്യസ്​തമായി ആഘോഷ അന്തരീക്ഷം ഇത്തവണ കൂടുതലായിരിക്കും. എന്നാൽ, കൂടിച്ചേരലുകൾക്കും മറ്റു നിയന്ത്രണങ്ങൾ നിലവിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.