1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2023

സ്വന്തം ലേഖകൻ: ജൂലൈ 1ന് മുൻപ് 1% സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത സ്വകാര്യ കമ്പനികൾക്ക് 7000 ദിർഹം പിഴ ചുമത്തുമെന്നു മാനവവിഭവ ശേഷി മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അൽ അവാർ. നേരത്തെ ഒരു വർഷത്തെ മുഴുവൻ കണക്കെടുപ്പിനു ശേഷമായിരുന്നു നടപടി എങ്കിൽ ഇനി മുതൽ അർധ വാർഷിക കണക്കെടുപ്പ് നടത്തി പിഴ ഈടാക്കും.

കമ്പനിയിലെ ജീവനക്കാരുടെ മൊത്തം എണ്ണത്തിന്റെ 1 ശതമാനം കണക്കാക്കി ആളൊന്നിനാണ് 7000 ദിർഹം പിഴ. കണക്കു പ്രകാരം 10 സ്വദേശികൾക്കു നിയമനം നൽകേണ്ട സ്ഥാപനമാണെങ്കിൽ, 70000 ദിർഹം പിഴ നൽകേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

50ൽ അധികം ജീവനക്കാരുള്ള സ്വകാര്യ കമ്പനി വർഷം 2% സ്വദേശികളെ ജോലിക്കു നിയമിക്കണം എന്നാണു നിയമം. ഓരോ ആറുമാസവും 1% എന്ന കണക്കിലായിരിക്കണം നിയമനം. സ്വദേശിവൽക്കരണത്തിന്റെ ശതമാന കണക്കിലും പിഴയിലും മാറ്റമില്ലെങ്കിലും വാർഷിക പരിശോധന അർധ വാർഷിക പരിശോധനയായി എന്നതാണ് പുതിയതായി വന്ന പ്രധാന മാറ്റമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷം 2 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത കമ്പനികൾ ജൂലൈ 1 ആകുമ്പോഴേക്കും 3% സ്വദേശിവൽക്കരണം കൈവരിക്കണം. വർഷം 2% എന്ന നിരക്കിൽ 2027 ആകുമ്പോഴേക്കും സ്വകാര്യ കമ്പനികളിൽ 10% സ്വദേശികളെയാണ് ലക്ഷ്യമിടുന്നത്.

സ്വദേശിവൽക്കരണം നടത്താത്തതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം വിവിധ കമ്പനികളിൽ നിന്നു 40 കോടി ദിർഹം പിഴ ഈടാക്കിയിരുന്നു. സ്വദേശിവൽക്കരണത്തെ തുടർന്നു സ്വകാര്യ മേഖലയിൽ ഇമറാത്തി ജീവനക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 70% വർധനയുണ്ടായി എന്നാണു കണക്ക്. നിശ്ചിത എണ്ണത്തിൽ കൂടുതൽ സ്വദേശികളെ ജോലിക്കെടുക്കുന്ന കമ്പനികൾക്ക് സാമ്പത്തിക ഇളവുകൾ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.