1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2022

സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിൽ തൊഴിലാളികളുടെ സുരക്ഷയ്ക്കു സ്ഥാപന ഉടമകൾ ബാങ്ക് ഗാരന്റിയോ ഇൻഷുറൻസോ നൽകണമെന്ന് സർക്കാർ. ഏതു വേണമെന്നു സ്ഥാപനത്തിനു തീരുമാനിക്കാം. ബാങ്ക് ഗാരന്റിയാണ് നൽകുന്നതെങ്കിൽ ഒരാൾക്ക് വർഷത്തേക്ക് 3000 ദിർഹം രാജ്യത്തെ ഏതെങ്കിലും ബാങ്ക് വഴി നൽകണം.

ഒരു വർഷം കാലാവധിയുള്ള ഗാരന്റി ഓരോ വർഷവും തനിയെ പുതുക്കും. ഇൻഷുറൻസാണെങ്കിൽ വേജ് പ്രൊട്ടക്‌ഷൻ പദ്ധതി പ്രകാരം റജിസ്റ്റർ ചെയ്യാത്ത വിദഗ്ധ തൊഴിലാളിക്ക് 137.5 ദിർഹം, വൈദഗ്ധ്യം കുറഞ്ഞവർക്ക് 180 ദിർഹം, അപകടം കൂടിയ ജോലികൾ ചെയ്യുന്നവർക്ക് 250 ദിർഹം എന്നിങ്ങനെ പോളിസികൾ എടുക്കണം. 30 മാസത്തേക്കാണ് ഇൻഷുറൻസ് കാലാവധി. 20,000 ദിർഹത്തിനുള്ള പരിരക്ഷ ലഭിക്കും.

തൊഴിലാളിയുടെ സേവനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആനുകൂല്യവും 120 ദിവസത്തെ വേതനവും നാട്ടിലേക്കു മടങ്ങാനുള്ള വിമാനക്കൂലിയും ഇതിൽ ഉൾപ്പെടും. തൊഴിലാളിക്ക് അപകട മരണം സംഭവിച്ചാൽ മൃതശരീരം വീട്ടിൽ എത്തിക്കുന്ന ചെലവും ഇൻഷുറൻസിൽ ഉൾപ്പെടും. തൊഴിലാളിയുടെ വർക്ക് പെർമിറ്റ് റദ്ദാക്കി നാട്ടിലേക്ക് അയയ്ക്കുന്ന സാഹചര്യത്തിൽ മാത്രമേ ബാങ്ക് ഗാരന്റി പിൻവലിക്കാവൂ.

തൊഴിലാളിക്കു മരിച്ചാലും തൊഴിലാളി മറ്റൊരു ജോലിയിലേക്കു പോയാലും ഗാരന്റി പിൻവലിക്കാം. സംരംഭകരെയും തൊഴിലാളികളെയും ഒരുപോലെ സഹായിക്കുന്ന പുതിയ തീരുമാനത്തിന് നിയമ പരിരക്ഷയുണ്ടെന്ന് മനുഷ്യ വിഭവ ശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.