1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2023

സ്വന്തം ലേഖകൻ: വലിയ പ്രയാസങ്ങൾ ഇല്ലാതെ ഇന്ത്യയിൽ നിന്നും വീട്ടുജോലിക്ക് വേണ്ടി ആളുകളെ ദുബായിൽ എത്തിക്കാൻ സാധിക്കും. യുഎഇയിലെ ചില നിയമങ്ങൾ പാലിച്ചാൽ മതിയാകും. കേന്ദ്ര സർക്കാരിന്റെ ഇ മൈഗ്രന്റ് പോർട്ടലിൽ റജിസ്റ്റർ ചെയ്യുക. പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് അനുമതിയോടെ കൊണ്ടുവരാൻ സാധിക്കും. ജോലിക്കാരെ ഇന്ത്യൻ കോൺസുലേറ്റിൽ ഹാജരാക്കി നടപടികൾ ചട്ടപ്രകാരമാക്കാൻ സാധിക്കും. ഇന്ത്യയിലെയും യുഎഇയിലെയും നിയമങ്ങൾ കൃത്യമായി പാലിച്ചാൽ മതിയാകും.

നടപടികൾ എല്ലാം പൂർത്തിയാക്കി ജോലിക്കാരെ കൊണ്ടുവന്നാൽ പിന്നീട് സ്പോൺസർക്കു ബാധ്യതയാകുന്നത് ഒഴിവാക്കാൻ സാധിക്കും നടപടികൾ പൂർത്തിയാക്കാതെ കൊണ്ടുവന്നാൽ അതു മനുഷ്യക്കടത്തിന് സമമാകും. വീട്ടുജോലിക്കായി ഇന്ത്യയിൽ നിന്നും ആളുകളെ കൊണ്ടു വരുന്നതിന്റെ നടപടി ക്രമങ്ങൾ ഇങ്ങനെയാണ്.

കുടുംബവുമായി യുഎഇയിൽ താമസിക്കുന്നവർക്ക് ഇന്ത്യയിൽ നിന്നു ഗാർഹിക തൊഴിലാളികളെ കൊണ്ടുപോകാൻ സാധിക്കും. ജോലിക്ക് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നയാൾക്ക് ഇസിആർ പാസ്പോർട്ട് ഉണ്ടായിരിക്കണം. യുഎഇയിലെ ഗാർഹിക തൊഴിലാളി സംരക്ഷണ നിയമം ഇവർക്ക് ബാധകമായിരിക്കും. കൃത്യമായ ശമ്പള വിതരണം, വൈദ്യ സഹായം എന്നിവ ഇവർക്ക് നൽകണം.

ആദ്യമായി ചെയ്യേണ്ടത് ഇന്ത്യയിലെ ഇ മൈഗ്രന്റ് പോർട്ടലായ www.emigrate.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കണം. ജോലിക്ക് എത്തിക്കുന്നയാളുമായി ബന്ധമൊന്നുമില്ലെന്ന് ഐവിഎസ് ഗ്ലോബൽ സർവീസിൽ സ്പോൺസർ നൽകണം. ഇത് ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുകയും വേണം.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ എംപ്ലോയിമെന്റ് വീസയ്ക്ക് അപേക്ഷിക്കാം. യുഎഇയുടെ ഹ്യുമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം വഴിയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകന്റെ പാസ്പോർട്ട് പകർപ്പ്, ജോലിക്കു കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ആളിന്റെ പാസ്പോർട്ട് പകർപ്പ്, അസൽ എമിറേറ്റ്സ് ഐഡി, ജോലിക്കു കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ആളിന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ, സ്പോൺസറുടെ ജീവിത പങ്കാളിയുടെ പാസ്പോർട്ട് പകർപ്പ്, ഇന്ത്യയിലും യുഎഇയിലും സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റ്, എമിറേറ്റ്സ് ഐഡി, വീടിന്റെ വാടക കരാർ, വീട് സ്വന്തമാണെങ്കിൽ ആധാരത്തിന്റെ പകർപ്പ്, ഇജാരി, ദീവയുടെ ബിൽ സ്റ്റേറ്റ്മെന്റ്, ബാങ്ക് സ്റ്റേറ്റ്മെന്റ്, ശമ്പള സർട്ടിഫിക്കറ്റ് എംപ്ലോയിമെന്റ് കരാറിന്റെ പകർപ്പ്, എന്നിവ നൽകണം. കൂടാതെ ഇവർ താമസിക്കുന്ന വീടിന് രണ്ട് മുറികൾ ഉണ്ടായിരിക്കണം.

മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഓഫർ ലെറ്ററും ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേഴ്സിന്റെ എൻട്രി പെർമിറ്റും ലഭിച്ചു കഴിഞ്ഞാൽ മുകളിൽ പറഞ്ഞ രേഖകൾ ഇന്ത്യൻ എംബസിയുടെ ഐവിഎസ് സർവീസിൽ നൽകണം. തൊഴിലാളിയുടെ എൻട്രി പെർമിറ്റ് ഐവിഎസ് സാക്ഷ്യപ്പെടുത്തിയാൽ ഇ മൈഗ്രന്റ് വഴി തൊഴിൽ കരാർ ലഭ്യമാകും. കരാറും സാക്ഷ്യപ്പെടുത്തിയ എൻട്രി പെർമിറ്റും പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സിന് സമർപ്പിക്കണം. എമിഗ്രേഷനു അനുമതി ലഭിച്ചാൽ യുഎഇയിലേക്ക് വരാം.

യുഎഇയിൽ എത്തിക്കഴിഞ്ഞാൽ ഇന്ത്യൻ കോൺസുലേറ്റിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഹാജറാകണം. സ്പോൺസർക്കൊപ്പം ആണ് ഹാജറാക്കേണ്ടത്. അവിടെ എത്തി യുഎഇയുടെ തൊഴിൽ കരാറിൽ ഒപ്പിവയ്ക്കണം. വൈദ്യ പരിശോധനയ്ക്കും ആരോഗ്യ ഇൻഷുറൻസിനും എമിറേറ്റ്സ് ഐഡി നടപടികൾക്കുമായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ കോൺസുലേറ്റിലെ തൊഴിൽ വിഭാഗവുമായി ബന്ധപ്പെടുക. കാര്യങ്ങൾക്ക് വ്യക്തവരുത്തുക. പ്രവാസി ഭാരതീയ സഹായതാ കേന്ദ്രവുമായും വിവരങ്ങൾക്ക് വേണ്ടി ബന്ധപ്പെടാം. ടോൾ ഫ്രീ നമ്പർ 800-46342.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.