1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2020

സ്വന്തം ലേഖകൻ: യുഎഇയിൽ പ്രവാസി ഇന്ത്യക്കാർക്കു പാസ്പോർട്ട് എടുക്കാനും പുതുക്കാനുമുള്ള അപേക്ഷകൾ കമ്പനി പ്രതിനിധികൾ (പിആർഒ) മുഖേന നൽകാൻ ഇന്ത്യൻ എംബസി അനുമതി നൽകി. വിദൂര പ്രഓദേശങ്ങളിൽ ഉള്ളവർക്ക് പാസ്പോർട്ട് സേവന കേന്ദ്രമായ ബിഎൽഎസിൽ കൊവിഡ് പശ്ചാത്തലത്തിൽ എത്താനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും തിരക്കു കുറയ്ക്കുന്നതിനുമാണ് തീരുമാനം.

കമ്പനി പ്രതിനിധിയെ ചുമതലപ്പെടുത്തിയതായി എംബസിയെ അറിയിക്കുന്ന കത്തും പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഹാജരാക്കണം. ഇത്തരം അപേക്ഷ കൈകാര്യം ചെയ്യാൻ ബിഎൽഎസിൽ പ്രത്യേക കൗണ്ടർ തുറക്കും. പുതുക്കിയതും റദ്ദാക്കിയതുമായ പാസ്പോർട്ട് സ്വീകരിക്കാനും പിആർഒമാരെ അനുവദിക്കും. പിആർഒ കമ്പനി തിരിച്ചറിയൽ കാർഡ് കാണിക്കണം. നേരത്തെ 60നു മുകളിലും 12നു താഴെയുമുള്ളവരും ഗർഭിണികളും ബിഎൽഎസിൽ നേരിട്ട് എത്തുന്നതിൽനിന്ന് ഒഴിവാക്കിയിരുന്നു.

ദുബായിൽ സൗജന്യമായി ഡ്രൈവിങ്​ ലൈസൻസ് സ്വന്തമാക്കാം

ദുബാy റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി സൗജന്യമായി ഡ്രൈവിങ്​ ലൈസൻസ് സ്വന്തമാക്കാൻ അവസരമൊരുങ്ങുന്നു. കുറഞ്ഞ വരുമാനക്കാരായ 25ഓളം പേർക്കാണ് തീർത്തും സൗജന്യമായി ഡ്രൈവിങ്​ ലൈസൻസ് അനുവദിക്കാനുള്ള പദ്ധതിയൊരുങ്ങുന്നത്. എമിറേറ്റ്സ് ഡ്രൈവിങ്​ ഇൻസ്​റ്റിറ്റ്യൂട്ടും ബൈത്ത് അൽ ഖൈർ സൊസൈറ്റിയുമായി സഹകരിച്ചാണ് പദ്ധതി.

വിവിധ കമ്യൂണിറ്റി അംഗങ്ങളോടുള്ള ആർ.ടി.എയുടെ ഉത്തരവാദിത്തത്തി​െൻറ ഭാഗമായി ആർ.ടി.എ ഫൗണ്ടേഷ​െൻറ നേതൃത്വത്തിൽ തുടരുന്ന പദ്ധതിയിൽ രണ്ടു ഡസനോളം കുറഞ്ഞ വരുമാനക്കാരായ താമസക്കാർക്ക് സൗജന്യ ഡ്രൈവിങ്​ ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

ഇതുസംബന്ധിച്ച് നേരത്തേ ആർ.‌ടി.‌എ ഫൗണ്ടേഷൻ എമിറേറ്റ്സ് ഡ്രൈവിങ് ഇൻസ്​റ്റിറ്റ്യൂട്ടുമായി കരാറിൽ ഒപ്പുവെച്ചിരുന്നു. എല്ലാ ദേശീയതകളിലെയും സ്ഥിരവരുമാന വിഭാഗങ്ങളിൽ നിന്നുള്ള ചില വ്യക്തികൾക്ക് ചെലവുരഹിത ഡ്രൈവിങ്​ ലൈസൻസുകൾ അനുവദിക്കണമെന്നാണ് കരാർ ആവശ്യപ്പെടുന്നു. ഫയൽ ഓപൺ ചെയ്യുന്നത് മുതൽ ഫൈനൽ ടെസ്​റ്റും ലൈസൻസ് അനുവദിക്കുന്ന ഘട്ടവുമുൾപ്പെടെ അപേക്ഷകർക്ക് ഒരു പണച്ചെലവുമില്ലാതെ ലൈസൻസ് നൽകുകയാണ് ലക്ഷ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.