1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2024

സ്വന്തം ലേഖകൻ: ഫോണിൽ വിളിച്ചും എസ്എംഎസ്, ഇ–മെയിൽ സന്ദേശങ്ങൾ വഴിയും എത്തുന്ന പുതിയ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. വ്യാജ വെബ്സൈറ്റുകളിലൂടെ എത്തുന്ന ഹൈടെക് തട്ടിപ്പിൽ വീഴരുതെന്നും ഓർമിപ്പിച്ചു. വ്യാജ റിക്രൂട്മെന്റ് വെബ്സൈറ്റ് നിർമിച്ച് തൊഴിൽ അന്വേഷകരെ ലക്ഷ്യമിട്ട് പ്രത്യേക തട്ടിപ്പും നടന്നുവരുന്നു.

തെറ്റായ വിവരങ്ങൾ നൽകി ഉദ്യോഗാർഥികളെ കബളിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംശയാസ്പദമായ സന്ദേശമോ ലിങ്കോ തുറക്കരുത്. തട്ടിപ്പിനെക്കുറിച്ച് 800 2626 എന്ന നമ്പറിൽ വിളിച്ചോ 2828 നമ്പറിലേക്ക് സന്ദേശമയച്ചോ അബുദാബി പൊലീസിനെ അറിയിക്കണം.

അതിനിടെ സ്‌പോണ്‍സര്‍ ഇല്ലാതെ തന്നെ കുടുംബത്തോടൊപ്പം താമസിക്കാനും ജോലി ചെയ്യാനുമുള്ള അഞ്ചു വര്‍ഷത്തെ ഗ്രീന്‍ വീസ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) സമൂഹ മാധ്യമത്തില്‍ പ്രസിദ്ധപ്പെടുത്തി.

സംരംഭകര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും വൈദഗ്ധ്യമുള്ള ജീവനക്കാര്‍ക്കും അപേക്ഷിക്കാം. നിലവില്‍ വിദേശത്തുള്ളവര്‍ക്ക് യുഎഇയിലെത്തി ഗ്രീന്‍ വീസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് 60 ദിവസത്തെ എന്‍ട്രി പെര്‍മിറ്റ് നല്‍കും. ഗ്രീന്‍ വീസ ഉടമകളുടെ ഭാര്യ/ഭര്‍ത്താവ്, മക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്ക് തുല്യകാലയളവിലേക്ക് വീസ ലഭിക്കും. വീസ കാലാവധി കഴിഞ്ഞാല്‍ പുതുക്കാന്‍ 30 ദിവസത്തെ സാവകാശമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.