
സ്വന്തം ലേഖകൻ: യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന പുരുഷന്മാർക്ക് ഇനി പിതൃത്വ അവധി ലഭിക്കും. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പിതൃത്വാവധി സംബന്ധിച്ചുള്ള ഉത്തരവ് ഞായറാഴ്ച പുറത്തിറക്കി.
കുഞ്ഞ് ജനിച്ചാൽ അടുത്ത അഞ്ച് ദിവസത്തേക്കാണ് ശമ്പളത്തോടെയുള്ള പിതൃത്വ അവധി ലഭിക്കുക. കുട്ടി ജനിച്ച സമയംമുതൽ ആറുമാസം തികയുന്നത് വരെയുള്ള കാലയളവിനിടയിൽ ഈ അവധി പ്രയോജനപ്പെടുത്താം.
പുതിയ ഉത്തരവോടെ പിതൃത്വാവധി നൽകുന്ന ആദ്യ അറബ് രാജ്യമാകും യുഎഇ രാജ്യത്ത് ലിംഗസമത്വം ഉറപ്പുവരുത്തുന്ന കാര്യത്തിൽ മത്സരക്ഷമതയോടെ മുന്നോട്ടുപോകാനും കുടുംബങ്ങളിൽ സ്ഥിരതയും സന്തോഷവും നിലനിർത്താനും ലക്ഷ്യമിട്ടാണ് നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല