1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2022

സ്വന്തം ലേഖകൻ: പക്ഷികൾക്ക് പരസ്യമായി ഭക്ഷണം നൽകുന്നത് ദുബായിയുടെ ചില മേഖലകളിൽ നിരോധിച്ചു. സമൂഹത്തിന്റെ ആരോഗ്യം, സുരക്ഷ, നഗരസൗന്ദര്യം എന്നിവ കണക്കിലെടുത്താണ് അധികൃതരുടെ മുന്നറിയിപ്പ്. പൊതുഇടങ്ങളിൽ പ്രാവ്, കാക്ക, തത്തകൾ, മറ്റ് പക്ഷികൾ മുതലായവക്ക് ഭക്ഷണം വാരിവിതറുന്നത് പൊതുസമൂഹത്തിന്റെ ആരോഗ്യത്തിന് ഹാനികരമായേക്കാം. നിയമലംഘകർക്ക് 200 ദിർഹം പിഴയിടും.

നഖീൽ പ്രോപ്പർട്ടീസിന്റെ അനുബന്ധ സ്ഥാപനമായ നഖീൽ കമ്യൂണിറ്റി മാനേജ്‌മെന്റാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ നിയമങ്ങളെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ട് താമസക്കാർക്ക് നോട്ടീസ് അയച്ചത്. നിലവിൽ നഖീൽ കമ്യൂണിറ്റി മാനേജ്‌മെന്റിന് കീഴിലുള്ള താമസയിടങ്ങളിലാണ് നിയന്ത്രണമുള്ളത്.

പാം ജുമൈറ, ജുമൈറ ഐലൻഡ്സ്, ജുമൈറ പാർക്ക്, ജുമൈറ വില്ലേജ്, അൽ ഫർജാൻ, ദി ഗാർഡൻസ്, ഡിസ്‌കവറി ഗാർഡൻസ്, ജെബൽ അലി വില്ലേജ്, ഡ്രാഗൻ സിറ്റി, നാദ് അൽ ഷിബ വില്ലാസ്, വർസാൻ വില്ലേജ്, ഇന്റർനാഷണൽ സിറ്റി, ദേര ദ്വീപുകൾ, ബദ്രാ തുടങ്ങി മൂന്ന് ലക്ഷത്തിലേറെ താമസക്കാരുള്ള ഒരു ഡസനിലേറെ താമസയിടങ്ങൾ നഖീൽ കമ്യൂണിറ്റി മാനേജ്‌മെന്റ് നിയന്ത്രിക്കുന്നുണ്ട്.

പക്ഷികളുടെ കാഷ്ഠം ആരോഗ്യപരമായി അപകട സാധ്യതയുള്ളതാണ്. ഇതുവഴി രോഗം പടരാൻ സാധ്യതയുണ്ട്. എല്ലാവരുടെയും ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി നിയമങ്ങൾ എല്ലാവരും പാലിക്കണം. കുടുംബാംഗങ്ങളെല്ലാം നിയമത്തെക്കുറിച്ച് ബോധവാൻവാരാണെന്ന് ഉറപ്പാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.