
സ്വന്തം ലേഖകൻ: ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരനാണ്. യുഎഇ സ്ഥാപിതമായ 1971 മുതല്‍ ധനകാര്യ മന്ത്രി സ്ഥാനം വഹിച്ചു വരികയായിരുന്നു.
ഷെയ്ഖ് മുഹമ്മദാണു വിയോഗ വാർത്ത രാവിലെ ലോകത്തെ അറിയിച്ചത്. 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അനുശോചന സൂചകമായി ദുബായിൽ ദേശീയ പതാക പാതി താഴ്ത്തിക്കെട്ടും. ഗവ.വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച മുതൽ 3 ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
1971 ഡിസംബർ 9ന് ആദ്യ യുഎഇ മന്ത്രിസഭ മുതൽ ഷെയ്ഖ് ഹംദാനാണ് ധനകാര്യമന്ത്രി. രാജ്യത്തിന്റെ വികസനത്തിന് ബൃഹത്തായ സംഭാവനകൾ നൽകിയ അദ്ദേഹം ധനകാര്യനയം രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ദുബായ് വേൾഡ് ട്രേഡ് സെന്റർ, ദുബായ് മുനിസിപ്പാലിറ്റി, പ്രകൃതിവാതക കമ്പനി തുടങ്ങിയവയുടെ ചുമതലയും നിർവഹിച്ചിരുന്നു. ഷെയ്ഖ് ഹംദാന്റെ മരണത്തിൽ വിവിധ ഗൾഫ് രാജ്യങ്ങളിലെ ഭരണാധിപൻമാർ അനുശോചിച്ചു..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല