1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2021
Dubai, United Arab Emirates, November 28, 2015: Boy holding a United Arab Emirates flag

സ്വന്തം ലേഖകൻ: യു.​എ.​ഇ​യു​ടെ ദേ​ശീ​യ​പ​താ​ക​ദി​നം ബു​ധ​നാ​ഴ്​​ച ആ​ച​രി​ക്കും. രാ​ജ്യ​ത്തി​െൻറ ​പ്ര​സി​ഡ​ൻ​റാ​യി ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ നെ​ഹ്​​യാ​െൻറ അ​ധി​കാ​രാ​രോ​ഹ​ണ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ്​ എ​ല്ലാ വ​ർ​ഷ​വും ന​വം​ബ​ർ മൂ​ന്നി​ന്​ പ​താ​ക​ദി​നം ആ​ച​രി​ച്ചു​വ​രു​ന്ന​ത്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ പ​താ​ക​ദി​നം എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വെ​ച്ച​ത്. 2013 മു​ത​ലാ​ണ്​ ദി​നാ​ച​ര​ണം ആ​രം​ഭി​ച്ച​ത്.

രാ​ജ്യ​ത്തി​െൻറ ഐ​ക്യം പ്ര​ക​ടി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ബു​ധ​നാ​ഴ്​​ച രാ​വി​ലെ 11ന്​ ​പൗ​ര​ന്മാ​രും സ്​​ഥാ​പ​ന​ങ്ങ​ളും മ​ന്ത്രാ​ല​യ​ങ്ങ​ളും പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്ക​ണ​മെ​ന്ന്​ ശെ​ശ​ഖ്​ മു​ഹ​മ്മ​ദ്​ ആ​ഹ്വാ​നം ചെ​യ്​​തി​ട്ടു​ണ്ട്. എ​ക്​​സ്​​പോ ന​ഗ​രി​യി​ലും പ​താ​ക ഉ​യ​ർ​ത്ത​ല​ട​ക്ക​മു​ള്ള ച​ട​ങ്ങു​ക​ൾ അ​ര​ങ്ങേ​റും. സ്​​കൂ​ളു​ക​ൾ, സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്​​തി​ക​ൾ, ബി​സി​ന​സ്​ സ്​​ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം പ​താ​ക​ദി​നാ​ച​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും. ദേ​ശീ​യ ഗാ​നാ​ലാ​പ​ന​വും ച​ട​ങ്ങി​ന്​ മാ​റ്റു​കൂ​ട്ടും.

ഡിസംബർ രണ്ടിന് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി യുഎഇ യിൽ നാലുദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ ഒന്ന് മുതൽ നാല് വരെയാണ് അവധി. സുവർണ ജൂബിലി വർഷമായതിനാൽ വിപുലമായ പരിപാടികളാണ് ഇക്കുറി ദേശീയ ദിനാഘോഷത്തിന് ഒരുക്കുന്നത്. പരിപാടികളിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

വാക്‌സിനേഷൻ പൂർത്തിയാക്കുകയോ അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് ഉള്ളവർക്കുമാണ് ആഘോഷ പരിപാടികളിൽ പ്രവേശനം അനുവദിക്കുക. പങ്കെടുക്കുന്നവർ 96 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണമെന്നും പരിപാടിയിൽ പ്രവേശിക്കുന്നതിന് മുമ്പ് താപനില പരിശോധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

വേദികളിൽ 80ശതമാനം ശേഷിയോടെ ആളുകളെ പ്രവേശിപ്പിക്കാം. എന്നാൽ പങ്കെടുക്കുന്നവർ എല്ലാവരും മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാണ്. ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് ഒരുമിച്ചിരിക്കാൻ അനുവാദമുണ്ടാകും. ഹസ്തദാനവും ആലിംഗനവും ഒഴിവാക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.