1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2023

സ്വന്തം ലേഖകൻ: യുഎഇയിൽ പുലർകാലങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. ഇന്നലെ രാവിലത്തെ മൂടൽ മഞ്ഞിൽ പരസ്പരം കാണാത്തവിധം ദൂരക്കാഴ്ച കുറഞ്ഞതോടെ ട്രക്ക്, തൊഴിലാളി ബസ് തുടങ്ങി വലിയ വാഹനങ്ങളുടെ ഗതാഗതം താൽക്കാലികമായി തടഞ്ഞു. ഇവ റോഡ് സൈഡിൽ സുരക്ഷിത അകലത്തിൽ പാർക്ക് ചെയ്യിക്കുകയായിരുന്നു പൊലീസ്.

അന്തരീക്ഷം തെളിഞ്ഞ ശേഷം മാത്രമേ ഇവയ്ക്ക് യാത്രാനുമതി നൽകിയുള്ളൂ. മൂടൽ മഞ്ഞുള്ള സമയങ്ങളിൽ വേഗം കുറച്ചും കരുതലോടെയും വാഹനം ഓടിച്ച് അപകടം ഒഴിവാക്കണമെന്നും നിർദേശിച്ചു. മൂടൽമഞ്ഞുമൂലം ഒന്നും രണ്ടും മണിക്കൂർ വൈകിയാണ് പലരും ലക്ഷ്യസ്ഥാനത്ത് എത്തിയത്.

മഞ്ഞുവീഴ്ചയുള്ളപ്പോൾ വേഗം കുറച്ചും മുന്നിലുള്ള വാഹനങ്ങളുമായി മതിയായ അകലം പാലിച്ചും വാഹനം ഓടിക്കണം. ലോ ബീം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ. ഈ സമയങ്ങളിൽ ഓവർടേക്കിങോ ലെയ്ൻ മാറ്റമോ പാടില്ല. പരസ്പരം കാണാത്ത വിധം ദൂരക്കാഴ്ച കുറഞ്ഞാൽ വാഹനം റോഡിൽനിന്നും സുരക്ഷിത അകലത്തിലേക്ക് മാറ്റി നിർത്തിയ ശേഷം ഹസാർഡ് ലൈറ്റ് ഇടാം.

മൂടൽ മഞ്ഞ്, പൊടിക്കാറ്റ്, മഴ തുടങ്ങി പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തിൽ ദൃശ്യപരിധി കുറയുമെന്നും വേഗം കുറച്ച് മുൻകരുതൽ സ്വീകരിക്കണമെന്ന സന്ദേശം ലഭിക്കും. എസ്എംഎസ്, റോഡ്സൈഡിലെയും മധ്യത്തിലുമുള്ള ഡിജിറ്റൽ ബോർഡ്, സമൂഹമാധ്യമങ്ങൾ, റേഡിയോ എന്നിവയിലൂടെ ലഭിക്കുന്ന മുന്നറിയിപ്പ് പാലിക്കണം.

അസ്ഥിര കാലാവസ്ഥകളിൽ (മഴ, മഞ്ഞ്, പൊടി) വേഗപരിധി 80 കി.മീ ആയി കുറയും. ഇതു മനസ്സിലാക്കി വേഗം കുറച്ചും അകലം പാലിച്ചും വാഹനമോടിക്കണം.

മഞ്ഞുള്ള സമയത്ത് ലോ ബീം ലൈറ്റിടാതെ (ഫോഗ് ലൈറ്റ്) വാഹനം ഓടിക്കുന്നവർക്ക് 500 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിൻറുമാണ് ശിക്ഷ. ഈ സമയങ്ങളിൽ ട്രക്ക് ഉൾപ്പെടെ ഭാരവാഹനങ്ങൾ നിരത്തിലിറങ്ങാൻ പാടില്ല. നിയമം പാലിക്കാത്ത ട്രക്ക്, തൊഴിലാളി ബസ് ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിൻറും ശിക്ഷയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.