1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2021

സ്വന്തം ലേഖകൻ: ഡ്രൈവിങ്ങിനിടെ മൂടൽ മഞ്ഞിന്റെ ദൃശ്യം പകർത്തുന്നവർക്കു 800 ദിർഹം പിഴയും 4 ബ്ലാക് പോയിന്റും ശിക്ഷയുണ്ടാകുമെന്ന് അബുദാബി പൊലീസ്. ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധമാറാനും അപകടത്തിനും ഇടയാക്കും എന്നതിനാലാണ് നിയമം കടുപ്പിച്ചത്. വാഹനം ഓടിക്കുന്നതിനിടെ ചെയ്യുന്നതിനിടെ ഫോണിൽ സംസാരിക്കുക, സന്ദേശം അയയ്ക്കുക, ചാറ്റ് ചെയ്യുക, ചിത്രങ്ങളും വിഡിയോകളും കാണുക തുടങ്ങി ഓരോ ചലനവും നിരീക്ഷിച്ചായിരിക്കും ക്യാമറ നിയമലംഘനം പകർത്തുക. നിയമലംഘകർക്കു 500 ദിർഹം പിഴയും 4 ബ്ലാക് പോയിന്റും ശിക്ഷയുണ്ട്.

രാജ്യത്ത് കനത്ത മൂടൽ മഞ്ഞ് തുടരുന്നു. ഇന്നലെ രാവിലെ 10 വരെ നീണ്ടുനിന്ന ശക്തമായ മഞ്ഞ് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു. ഗതാഗതക്കുരുക്കിൽ പെട്ടതിനാൽ പലരും വൈകിയാണ് ഓഫിസിലെത്തിയത്. കാഴ്ച മറയുംവിധം മൂടൽമഞ്ഞ് അനുഭവപ്പെട്ടതോടെ ദുബായ്–അബുദാബി അതിർത്തിയിൽ വാഹനങ്ങൾ തടഞ്ഞിട്ടു.

അന്തരീക്ഷം തെളിഞ്ഞ ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്. അതിനാൽ ഗ്രോസറി, സൂപ്പർ, ഹൈപ്പർ മാർക്കറ്റ്, റസ്റ്ററന്റ്, ബേക്കറി തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിക്കേണ്ട അവശ്യ സാധനങ്ങൾ വൈകി. പുലർച്ചെ 6നു മുൻപ് ലഭിച്ചിരുന്ന പത്രങ്ങൾ 12 മണിക്കാണ് ലഭിച്ചത്. മൂടൽ മഞ്ഞിനു പുറമേ വടക്കുപടിഞ്ഞാറു നിന്ന് മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ പൊടിക്കാറ്റു വീശിയതും വാഹന ഗതാഗതത്തെ ദുഷ്കരമാക്കി.

ഇന്നു രാവിലെ 9 വരെ മൂടൽമഞ്ഞ് അനുഭവപ്പെടും. കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്ററായി ഉയരുമെന്നും തിരമാല 6 മുതൽ 10 അടി വരെ ഉയരാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുണ്ട്. വാഹനമോടിക്കുന്നവരും കടലിൽ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. കാഴ്ച മറയ്ക്കും വിധം മൂടൽ മഞ്ഞ്, മഴ, പൊടിക്കാറ്റ് എന്നിവയുണ്ടാകുമ്പോൾ വേഗപരിധി 80 കിലോമീറ്ററായി കുറയുമെന്നും വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും പൊലീസ് ഓർമിപ്പിച്ചു.

മൂടൽമഞ്ഞ് തുടരുന്ന ദുബായിലും വടക്കൻ എമിറേറ്റുകളിലും ദൂരക്കാഴ്ച കുറഞ്ഞത് ഏതാനും വിമാനസർവീസുകളെ ബാധിച്ചു. ഷാർജയിൽ നിന്ന് കണ്ണൂരിലേക്ക് ഇന്നലെ രാവിലെ എട്ടിനു പോകേണ്ട ഗോ എയർ വിമാനം വൈകിട്ട് 7 വരെയും പുറപ്പെട്ടില്ല. രാത്രി 10നു പുറപ്പെടുമെന്നാണ് ഒടുവിൽ കിട്ടിയ അറിയിപ്പെന്ന് യാത്രക്കാർ പറഞ്ഞു. ഷാർജയിൽ ഇറങ്ങേണ്ട, കൊച്ചിയിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചില സർവീസുകളും ദുബായിലേക്കു തിരിച്ചുവിട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.