സ്വന്തം ലേഖകന്‍: യെമനിലെ ഹൂതി വിമതര്‍ക്കെതിരെ ആക്രമണം കടുപ്പിച്ച് യുഎഇ; തെളിവായി ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഹെയ്‌സ് ജില്ലയിലെ ഹൂതി വിമതസേനയുടെ ഒരു കമാന്‍ഡും കമ്മ്യൂണിക്കേഷന്‍ സെന്ററും യുഎഇ സൈന്യം തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. സൗദി സഖ്യസേനയുമായുള്ള സംയുക്ത നീക്കത്തിലൂടെയാണ് നടപടി.
ഹൂതി വിമതസേനയ്ക്ക് ഏറെ നിര്‍ണായകമായ ഈ സ്ഥലത്ത് വലിയ രീതിയിലുള്ള ആയുധശേഖരവും വെടിക്കോപ്പുകളും ഉണ്ടായിരുന്നുവെന്ന് യുഎഇ വാര്‍ത്താ ഏജന്‍സിയായ ‘വാം’ റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്താ വിനിമയ സൗകര്യത്തിന് ഹൂതികള്‍ ഏറെ ആശ്രയിച്ചിരുന്ന കേന്ദ്രത്തിന്റെ തകര്‍ച്ച സംഘത്തിന് വലിയ തിരിച്ചടിയാണ്.
സഖ്യസേന ശക്തമായ വെടിവയ്പ്പ് നടത്തുകയും വിമതരെ തുരത്താനും സഹായിച്ചു. യുഎഇയുടെ യുദ്ധവിമാനങ്ങള്‍ വ്യോമമാര്‍ഗവും ശക്തമായ ആക്രമണം നടത്തി. ഹൂതികള്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളെ ലക്ഷ്യമിട്ടത് യുഎഇ യുദ്ധ വിമാനങ്ങളായിരുന്നുവെന്നും വാം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല