1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2021

സ്വന്തം ലേഖകൻ: യുഎഇയിലെ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് അൽ ഹൊസൻ ഗ്രീൻ പാസ് ഉള്ളവർക്കുമാത്രമാക്കുന്നത് സർക്കാർ സേവനങ്ങൾ ആവശ്യമുള്ള പൊതുജങ്ങൾക്കും ജീവനക്കാർക്കും ബാധകമാണ്. 2022 ജനുവരി മൂന്ന് മുതലാണ് പുതിയ വ്യവസ്ഥ നിലവിൽ വരിക. യുഎഇ അംഗീകൃത കൊറോണ വാക്സിനുകളുടെ രണ്ട് ഡോസുകളും ബൂസ്റ്റർ ഡോസുമെടുത്തവർക്ക് പി.സി.ആർ നെഗറ്റീവ് ഫലം ലഭിച്ചാൽ അൽ ഹൊസൻ ആപ്പിൽ 14 ദിവസത്തെ ഗ്രീൻ പാസ് ലഭിക്കും.

അല്ലാത്തവർക്ക് പി.സി.ആർ നെഗറ്റീവ് ഫലം ലഭിച്ചാൽ ആപ്പിൽ നാല് ദിവസത്തെ ഗ്രീൻ പാസ് ലഭിക്കും. പൊതുസുരക്ഷയുറപ്പാക്കുക, പ്രതിദിന കൊറോണ കേസുകളിലുണ്ടായ വർദ്ധനവ് നിയന്ത്രിക്കുക എന്നീ ലക്ഷ്യത്തോടെയുള്ള പുതിയ വ്യവസ്ഥകൾ ദേശീയ അത്യാഹിത ദുരന്തനിവാരണ അതോറിറ്റിയാണ് അറിയിച്ചത്. വാക്സിൻ ഇളവുകളുള്ളവർക്ക് പ്രവേശനം അനുവദിക്കും.

പി.സി.ആർ നെഗറ്റീവ് ഫലം ലഭിച്ചാൽ ഏഴുദിവസത്തേക്ക് ഈ വിഭാഗക്കാർക്ക് ഗ്രീൻ പാസ് ലഭിക്കും. 16 വയസിന് താഴെ പ്രായമുള്ളവർക്ക് പി.സി.ആർ പരിശോധന നടത്തേണ്ട ആവശ്യമില്ല. വാക്സിനെടുക്കാത്ത, ഗ്രീൻ പാസ് ഇല്ലാത്തവർക്ക് സർക്കാർ കാര്യാലയങ്ങളിൽ പ്രവേശനം അനുവദിക്കില്ല. ബൂസ്റ്റർ ഡോസ് എടുക്കേണ്ടതിന്റെ ആവശ്യകതയും വകുപ്പ് വിശദമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.