1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2018

സ്വന്തം ലേഖകന്‍: യുഎഇയില്‍ കനത്ത മഴയും കാറ്റും; സ്‌കൂളുകള്‍ക്ക് അവധി; തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം. കനത്ത മഴയില്‍ യുഎഇയില്‍ ജനജീവിതം താറുമാറായി. മൂന്നു മണിക്കൂറോളം തുടര്‍ച്ചയായി പെയ്ത മഴയില്‍ വാഹന ഗതാഗതം തടസപ്പെട്ടു. ഇതേത്തുടര്‍ന്നു സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ഞായറാഴ്ച വൈകിട്ടോടെ ആരംഭിച്ച മഴയില്‍ കനത്ത നാശനഷ്ടങ്ങളാണു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങള്‍ ആകെ വെള്ളത്തിലാണ്. മരങ്ങള്‍ റോഡുകളിലേക്കു കടപുഴകി വീണതോടെ ഗതാഗതം താറുമാറായി. ദുബായില്‍ 147 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മാറിയ കാലാവസ്ഥയില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കമ്പനികളോട് അധികൃതര്‍. യുഎഇയില്‍ കാറ്റും മഴയുമുണ്ടായ സാഹചര്യത്തില്‍ തൊഴില്‍ മന്ത്രി നാസിര്‍ ബിന്‍ ഥാനി അല്‍ ഹാമിലിയാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. കാറ്റും മഴയും മഞ്ഞും വരും ദിവസങ്ങളിലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് മന്ത്രിയുടെ അറിയിപ്പ്.

തൊഴിലിടങ്ങളിലേക്ക് പോകുകയും തിരിച്ചു വരികയും ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. മഴ പെയ്ത റോഡുകളിലൂടെ വാഹനം ഓടിക്കുമ്പോള്‍ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്ന് മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പുറത്തുവിട്ട മന്ത്രിയുടെ പത്രക്കുറിപ്പിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.