1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2024

സ്വന്തം ലേഖകൻ: യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ (MOHRE app) വഴി ലഭിക്കണമെങ്കിൽ വ്യക്തികൾക്ക് ഇനി യുഎഇ പാസ് വേണം. ഉപഭോക്താക്കളുടെ ഇടപാടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ലളിതവും കാര്യക്ഷമവുമായ സേവനം നൽകുന്നതിനുമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ വീസ സ്റ്റാംപിങിന് മുൻപുള്ള മെഡിക്കൽ പരിശോധനാ സൗകര്യം അബുദാബി അൽഷംഖയിലെ മക്കാനി മാളിലും തുടങ്ങി. ജനങ്ങൾ കൂടുതലായി എത്തുന്ന ഷോപ്പിങ് മാളുകളിൽ വീസ സ്ക്രീനിങ് സെന്റർ ‍തുടങ്ങിയത് മാളിലെ സന്ദർശകർക്കു പുറമേ, അൽ ഷവാമഖ്, അൽഫല, മദീനത്ത് അൽ റിയാദ്, അൽ ഷംഖ, ഷഖ്ബൂത്ത് സിറ്റി എന്നിവിടങ്ങളിലുള്ള താമസക്കാർക്കും അനുഗ്രഹമാകും.

പൊതുജന ആരോഗ്യ വിഭാഗത്തിന്റെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ജനങ്ങളുടെ ആരോഗ്യ, സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കേന്ദ്രം തുറന്നത്. അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിന്റെ കമ്യൂണിക്കബിൾ ഡിസീസ് സെക്ടർ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഫരീദ അൽ ഹൊസാനി ഉദ്ഘാടനം ചെയ്തു.
മകാനി മാളിൽ അൽ ഖുറം സ്മാർട്ട് സർവീസസ് സെന്ററിലാണ് കേന്ദ്രം പ്രവർത്തിക്കുക.

വീസ പുതുക്കാനെത്തുന്ന അതേ സ്ഥലത്തു തന്നെ വീസയ്ക്ക് മുൻപുള്ള ആരോഗ്യ പരിശോധനയ്ക്ക് സൗകര്യം ഒരുക്കിയത് ജനങ്ങൾക്ക് എളുപ്പമാകും. പ്യുവർ ഹെൽത്തിന്റെ അനുബന്ധ സ്ഥാപനമായ ആംബുലേറ്ററി ഹെൽത്ത് കെയർ സർവീസസിനു കീഴിലുള്ള 18ാമത് വീസ സ്ക്രീനിങ് കേന്ദ്രമാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.