1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2020

സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാർക്ക് യുഎഇയിലേക്കു വരാൻ ഐസിഎ പെർമിറ്റ് ലഭിക്കാത്തത്  അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ. ഇന്ത്യൻ എംബസിയിൽ അംഗീകൃത, അമച്വർ  സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുകയായിരുന്നു അദ്ദേഹം. 

പല തവണ ശ്രമിച്ചിട്ടും  ഐസിഎ അനുമതി ലഭിക്കാതിരുന്ന, അടിയന്തരമായി യുഎഇയിൽ എത്തേണ്ടവരുടെ വിവരങ്ങൾ എംബസിക്കു കൈമാറിയാൽ  യുഎഇ വിദേശകാര്യ മന്ത്രാലയവുമായി  ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിനു ശ്രമിക്കാമെന്നും സ്ഥാനപതി ഉറപ്പുനൽകി.

ഒരു കുടുംബത്തിലെ ചിലർക്കു മാത്രം ഐസിഎ അനുമതി ലഭിക്കാതെ യാത്ര മുടങ്ങുന്ന സംഭവങ്ങളുണ്ട്. ഐസിഎ ഗ്രീൻ സിഗ്നൽ കിട്ടിയവർ വിമാനത്താവളത്തിൽ എത്തുമ്പോൾ റെഡ് സിഗ്നലാണെന്നു പറഞ്ഞു തിരിച്ചയക്കുന്നതും  എംബസിയുടെ ശ്രദ്ധയിൽപെടുത്തി. ഇന്ത്യയുടെ അനുമതി ലഭിച്ചാൽ മാത്രമേ സാധാരണ വിമാന സർവീസ് തുടങ്ങാൻ സാധിക്കൂവെന്നും ഇതിനായി വിമാനക്കമ്പനികൾ കാത്തിരിക്കുകയാണെന്നും സ്ഥാനപതി പറഞ്ഞു. 

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പൂജ വെർണേക്കറും ചർച്ചയിൽ പങ്കെടുത്തു. മരണം, വിവാഹം തുടങ്ങി ഹ്രസ്വ അവധിക്കു പോകുന്നവർക്ക് ഉടൻതന്നെ തിരിച്ചുവരാനുള്ള അനുമതി യാത്രാവേളയിൽ തന്നെ ഒരുക്കണമെന്നാണ് മറ്റൊരു ആവശ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.