
സ്വന്തം ലേഖകൻ: ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ആകര്‍ഷിക്കാന്‍ വന്‍ ഓഫറുമായി എയര്‍ ഇന്ത്യ. ഇതിനായി ‘ത്രീ ഇന്‍ വണ്‍’ ഓഫറാണ് എയര്‍ ഇന്ത്യ മുന്നോട്ട് വച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെ 9 സെക്ടറുകളിലേക്കാണ് ഈ ഓഫര്‍ ലഭ്യമാകുക.
ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ 310 ദിര്‍ഹമാണ് (6270 രൂപ) എയര്‍ ഇന്ത്യ ഓഫര്‍ ചെയ്തിരിക്കുന്നത്. കൂടാതെ, ഇക്കണോമി ബാഗേജ് പരിധിയുമുണ്ട്. ഒരു പ്രാവശ്യം യാത്രാ തീയതി സൗജന്യമായി മാറ്റാനും അവസരം ഉണ്ടാകും. അഹമ്മദാബാദ്, അമൃത്സര്‍, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, ഇന്‍ഡോര്‍, ജയ്പൂര്‍, മുംബൈ എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാന്‍ 310 ദിര്‍ഹം (6270 രൂപ) ടിക്കറ്റിന് ഈടാക്കുകയുള്ളൂവെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ലക്‌നൗവിലേക്ക് 330 ദിര്‍ഹവും (6675 രൂപ) ഗോവയിലേക്ക് 540 ദിര്‍ഹവുമാണ് (10922 രൂപ) കുറഞ്ഞ നിരക്ക്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് മാത്രമാണ് ഈ ഓഫറുകള്‍. ജനുവരി മാസം 31 നുള്ളില്‍ ടിക്കറ്റ് എടുക്കുകയും മാര്‍ച്ച് 31 നകം യാത്ര ചെയ്യുകയും വേണമെന്ന് നിബന്ധനയുണ്ട്. താത്പര്യമുള്ളവര്‍ എയര്‍ ഇന്ത്യ ഓഫിസില്‍ നേരിട്ട് ബന്ധപ്പെടാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല