1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2020

സ്വന്തം ലേഖകൻ:ഇസ്രയേലിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കും വ്യക്തികൾക്കും കമ്പനികൾക്കും ഏർപ്പെടുത്തിയിരുന്ന വിലക്ക് യു.എ.ഇ പിൻവലിച്ചു. യു.എ.ഇ – ഫലസ്തീൻ സമാധാന കരാറിന്റെ ഭാഗമായാണ് 1972 മുതൽ നിലവിലുള്ള വിലക്ക് നീക്കിക്കൊണ്ടുള്ള ഫെഡറൽ ഉത്തരവ് അറബ് രാഷ്ട്രത്തിന്റെ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ് യാൻ പുറപ്പെടുവിച്ചത്. ഇതോടെ, ഇസ്രയേലി കമ്പനികളുടെ ഉൽപ്പന്നങ്ങൾ യു.എ.ഇയിൽ കൊണ്ടുവരാനും കൈവശം വെക്കാനും കൈമാറാനും സാധിക്കും.

ഇസ്രയേലുമായുള്ള നയതന്ത്ര, വാണിജ്യ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെയും, സംയുക്ത സഹകരണം ആരംഭിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ ഉത്തരവെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാമ്പത്തികനില അഭിവൃദ്ധിപ്പെടുത്തുകയും സാങ്കേതിക മുന്നേറ്റം പ്രോത്സാഹിപ്പിക്കുകയും വഴി ഇരുരാഷ്ട്രങ്ങൾക്കുമിയിലെ ബന്ധം ശക്തമാകുമെന്നാണ് കണക്കുകൂട്ടൽ.

അര നൂറ്റാണ്ടോളം നിലനിന്ന ബഹിഷ്‌കരണ നിയമം എടുത്തുമാറ്റുന്നതോടെ യു.എ.ഇയിൽ നിന്നുള്ള വ്യക്തികൾക്കും കമ്പനികൾക്കും ഇസ്രയേലി വ്യക്തികളുമായും കമ്പനികളുമായും കരാറിലെത്താനും യോജിച്ചു പ്രവർത്തിക്കാനും സാധിക്കും. ഇസ്രയേലി ഉൽപ്പന്നങ്ങൾക്ക് യു.എ.ഇ മാർക്കറ്റിലേക്കുള്ള പ്രവേശനവും ഇതോടെ സാധ്യമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.