1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2023

സ്വന്തം ലേഖകൻ: യുഎഇയിൽ കഴിഞ്ഞ വർഷം 58 ലക്ഷം താമസ വീസകൾ ഇഷ്യൂ ചെയ്തതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ഇതിൽ 34,14,241 പുതിയ വീസകളായിരുന്നു. 2022ൽ 23.9 ലക്ഷം വീസകൾ പുതുക്കുകയും ചെയ്തിട്ടുണ്ട്.

പുതിയത് എടുക്കുന്നതിലും പുതുക്കുന്നതിലും വൻ വർധനയുണ്ടായി. 2021ൽ ഇഷ്യൂ ചെയ്തത് 20 ലക്ഷം പുതിയ വീസകൾ മാത്രമായിരുന്നു. ഡിജിറ്റൽവൽക്കരണം ശക്തമാക്കിയതോടെ ലോകത്ത് എവിടെ നിന്നും ഐസിപി വെബ്സൈറ്റ്, സ്മാർട്ട് ആപ് വഴി വീസ, എൻട്രി പെർമിറ്റ്, താമസ വീസ എന്നിവയ്ക്ക് മതിയായ ഫീസ് അടച്ച് അപേക്ഷിക്കാം.

പാസ്പോർട്ട് കോപ്പി, ഫോട്ടോ തുടങ്ങി ആവശ്യമായ രേഖകൾ അപ് ലോഡ് ചെയ്യണം. സർക്കാർ മേഖലയിലോ, സ്വകാര്യ മേഖലയിലോ ഫ്രീ സോണിലോ ജോലി ചെയ്യുന്ന വ്യക്തിക്ക് ലേബർ പെർമിറ്റ്, റസിഡൻസ് പെർമിറ്റ്, നിക്ഷേപകൻ. അല്ലെങ്കിൽ പങ്കാളി, സ്റ്റുഡൻസ് വീസ, നവജാത ശിശു ഉൾപ്പെടെ കുടുംബാംഗങ്ങളുടെ വീസ, വീട്ടുജോലിക്കാർക്കുള്ള വീസ എന്നിവയെല്ലാം ഓൺലൈനിലൂടെ എടുക്കാനാകും.

വെബ്‌സൈറ്റ് (www.icp.gov.ae) വഴിയോ സ്മാർട്ട് ആപ്പ് (UAEICP) വഴിയോ 5 ഘട്ടങ്ങളിലൂടെ അപേക്ഷിക്കാം.·അപേക്ഷയിലെ വിവരങ്ങളും രേഖകളും ഉദ്യോഗസ്ഥൻ പരിശോധിച്ച് തൃപ്തികരമെങ്കിൽ വീസ ഇമെയിലിൽ ലഭിക്കും. സ്പോൺസർ ചെയ്യുന്ന വ്യക്തിയുടെ പാസ്പോർട്ടിന് കുറഞ്ഞത് 6 മാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണം. വീസ നടപടികൾക്ക് ആവശ്യമായ മെഡിക്കൽ ടെസ്റ്റ്, ഇൻഷുറൻസ് തുടങ്ങിയ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.