1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2022

സ്വന്തം ലേഖകൻ: അടുത്ത 10 വർഷത്തിന് ഇടയിൽ വലിയ മാറ്റങ്ങൾ ആണ് ദുബായിൽ വരാൻ പോകുന്നത്. 40 ശതമാനം പരമ്പരാഗത തൊഴിലുകളും ഇല്ലാതാകും എന്നാണ് പഠന റിപ്പോർട്ട് പറയുന്നത്. തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ മാർക്കറ്റ് മാഗസിനാണ് പഠനം നടത്തി റിപ്പോർട്ട് പുറത്തുവിട്ടത്. മുനഷ്യൻമാർ ജോലി ചെയ്യേണ്ട സ്ഥലങ്ങളിൽ ഇനി മുതൽ സാങ്കേതിക വിദ്യ ഇടം പിടിക്കും,

റോബട്ടുകളോ കിയോസ്കുകളോ ആയിരിക്കും ഇനി മനുഷ്യന് പകരം ഇടം നേടുന്നത്. കാഷ്യർമാർക്കാകും ആദ്യം ജോലി നഷ്ടപ്പെടുക. മിക്കപണമിടപാടുകളും ഇപ്പോൾ ഡിജിറ്റലാണ്. അടുത്ത പത്തു വർഷത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പണം നൽകി സാധനങ്ങൾ വാങ്ങുന്ന രീതി ഇല്ലാതെയാകും. ആ പണികൾ എല്ലാം ഇനി മെഷീനുകളോ ക്യു ആർ കോഡുകളോ കാർഡ് പെയ്മെന്റുകളോ ഏറ്റെടുക്കും.

ഓഫീസ് ജോലി ചെയ്യുന്നതിൽ നല്ലൊരു പങ്കും സാങ്കേതിക വിദ്യ കയ്യടക്കും. ജീവനക്കാർ വരുന്നതും ശമ്പളവും മറ്റു സേവന വേതന വ്യവസ്ഥകളും കൈകാര്യം ചെയ്യാൻ ഇനി ഒരു ആളിന്റെ ആവശ്യം വരില്ല. ഓഫീസിലെ പ്രവർത്തികൾ നിയന്ത്രിക്കാൻ ഇനി ടെക്നോളജി വരും. ഗേറ്റ് കീപ്പർ വരെ മുതൽ ഇനി ഇത്തരത്തിലുള്ള ടെക്നോളജിയുടെ ഭാഗമായി വരും. ഗേറ്റ് തുറക്കാൻ ഇപ്പോൾ തന്നെ നമ്മുടെ ഐഡി കാർഡ് കാണിച്ചാൽ മതിയാകും.

ഈ സംവിധാനം ഗേറ്റുകളിലും വന്നാൽ ആ വിഭാഗത്തിലുള്ള ആളുകൾക്ക് ജോലി നഷ്യപ്പെടും. വിൽപ്പനക്കും കച്ചവടത്തിനും മനുഷ്യശേഷി അടുത്ത 10 വർഷത്തിനുള്ളിൽ കുറയും. ആവശ്യമുള്ള സാധനം എടുക്കാനും, വില സ്കാൻ ചെയ്യാനും ഉപഭോക്താക്കളെ സഹായിക്കാൻ മെഷീനുകൾ ആയിരിക്കും ഇനി ഉണ്ടാകുക. ആയിരകണക്കിന് തൊഴിലാളികൾക്ക് ഇതിലൂടെ തൊഴിൽ നഷ്ടമാകും.

കെട്ടിട നിർമ്മാണ മേഖലയിൽ അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കുന്നത് പൂർണമായും നിയന്ത്രിത മെഷീനുകൾ ആയിരിക്കും. കെട്ടിടങ്ങളുടെ രൂപകൽപ്പന പോലും ഇനി ഉണ്ടാക്കുന്നത് നിർമിത ബുദ്ധികൾ ആയിരിക്കും. പണി എവിടെ വരെയായി എന്നറിയാൽ ഒന്ന് സെെറ്റിൽ പോയാൽ മതിയാകും. ബാക്കി എല്ലാ കാര്യങ്ങളും മെഷീൻ ചെയ്യും. ഇനി സെെറ്റ് വരെ പോകാൻ ബുദ്ധിമുട്ട് ഉള്ളവർ ആണെങ്കിൽ ചിത്രങ്ങളും വിഡിയോകളും അവിടെ നിന്നും കിട്ടാനുള്ള സാങ്കേതിക സംവിധാനങ്ങൾ ഇപ്പോൾ ഉണ്ട്.

എൻജിനീയറുമൊക്കെ ഇനി മറ്റു പല ജോലികൾക്കായി പോകേണ്ടി വരും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. യാത്രക്കായുള്ള ടിക്കറ്റ് ബുക്ക് ചെയ്യാനും ഹോട്ടൽ കണ്ടു പിടിക്കാനും എല്ലാം ഇനി ആപ്പുകൾ ഉപയോഗിക്കാം. അതുകൊണ്ട് ട്രാവൽ ഏജന്റുമാർക്ക് പണി നഷ്ടമാകും.

വസ്ത്ര നിർമാണ മേഖലയിൽ വലിയ രീതിയിലുള്ള സാങ്കേതിക വിദ്യയാണ് കടന്നു വരുന്നത്. വസ്ത്രങ്ങൾ തയ്ക്കാനും, ഉണ്ടാക്കാനും എല്ലാം ഇനി മെഷീനുകൾ ആണ്. അളവ് കംപ്യൂട്ടറിൽ നൽകിയാൽ മതിയാകും. കൃത്യമായി മെഷീനുകൾ തയ്ച്ചു നൽകും. 1.14 ലക്ഷം തൊഴിലുകൾ സാങ്കേതിക വിദ്യ ഒറ്റക്ക് ചെയ്യും എന്നാണ് റിപ്പോർട്ട് പറയുന്നത്. പുതിയ സാധ്യതകളെ ഉപയോഗിക്കാൻ അറിയുന്നവർക്ക് തൊഴിൽ നഷ്ടപ്പെടില്ല. സാങ്കേതിക വിദ്യ എത്ര വളർന്നാലും അതിനെ മുന്നിൽ നിന്നും നയിക്കാൻ മനുഷ്യൻ തന്നെ വേണം.

പാചകം പൂർണ്ണമായും റോബട്ടുകളുടെ കെെവശം ആയിരിക്കും. ഗ്രിൽഡ് ചിക്കൻ, പീത്‌സ, ബർഗർ,ബ്രോസ്റ്റഡ് ചിക്കൻ മുതൽ ദോശവരെ ഉണ്ടാക്കാൻ ഇന്നു മെഷീനുകൾക്ക് സാധിക്കും . ഫാസ്റ്റ് ഫുഡ് കമ്പനികൾ എല്ലാ ഇന്ന് മെഷീനുകളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ബാങ്കിങ് മേഖലയിലും വലിയ തൊഴിൽ നഷ്ടം വരാൻ ആണ് സാധ്യത. ഇടപാടുകൾ ഓൺലൈനായതിനാൽ കൂടുതൽ പേർക്ക് ജോലി നഷ്ടപ്പെടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.