1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2022

സ്വന്തം ലേഖകൻ: രാജ്യാന്തര വിപണിയിൽ ഇന്ത്യയ്ക്കും പ്രതീക്ഷകൾ നൽകുന്ന യുഎഇ-കെനിയ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സെപ) ധാരണ. ആഫ്രിക്കൻ വിപണിയിൽ സാന്നിധ്യം വിപുലമാക്കാൻ ഒരുങ്ങുന്ന ഇന്ത്യയ്ക്ക് ഗുണകരമാണ് കരാർ.

കരാറിന്റെ അന്തിമ നടപടികളിലേക്കു കടക്കാനുള്ള സംയുക്ത പ്രഖ്യാപനത്തിൽ യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൂദിയും കെനിയൻ കാബിനറ്റ് സെക്രട്ടറി ബെറ്റി മൈനയും ഒപ്പുവച്ചു. യുഎഇയുമായി തന്ത്രപ്രധാന കരാറിൽ ഒപ്പുവയ്ക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാണ് കെനിയ. ഇന്ത്യയുമായി ഫെബ്രുവരിയിലും ഇസ്രയേലുമായി മാർച്ചിലുമാണ് യുഎഇ ‘സെപ’ ഒപ്പുവച്ചത്.

ഇന്ത്യയുടെയും കെനിയയുടെയും പൊതുപങ്കാളിയായി യുഎഇ മാറുന്നത് 3 രാജ്യങ്ങൾക്കും നേട്ടമാകും. ഇന്ത്യ-ആഫ്രിക്ക വികസന ഇടനാഴിയടക്കമുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. എണ്ണയിതര മേഖലയിൽ യുഎഇയും കെനിയയും തമ്മിൽ കഴിഞ്ഞവർഷം 230 കോടി ഡോളറിന്റെ ഇടപാട് നടന്നു. കരാർ നിലവിൽ വരുന്നതോടെ ഇതു പതിന്മടങ്ങാകും. യുഎഇയുമായുള്ള തന്ത്രപ്രധാന കരാറിന് ദുബായ് എക്സ്പോയിലെ സജീവ സാന്നിധ്യം കെനിയയ്ക്കു സഹായകമായി.

യുഎഇയിൽ എംബസിയോ കോൺസുലേറ്റോ ഇല്ലാത്ത അറുപതോളം രാജ്യങ്ങൾ കാര്യാലയങ്ങൾ സ്ഥാപിക്കാൻ നടപടി തുടങ്ങി. ഇതിൽ പല രാജ്യങ്ങളുമായും ഇന്ത്യയ്ക്കു ദൃഢബന്ധമുണ്ടെന്നു മാത്രമല്ല ഇന്ത്യൻ സംരംഭങ്ങളുമുണ്ട്. സൗരോർജ, കാറ്റാടിപ്പാട പദ്ധതികൾ, കൃഷി, ധാതുഖനനം, സാങ്കേതിക വിദ്യകളുടെ വികസനം, റെയിൽ തുടങ്ങിയ മേഖലകളിലാണ് പ്രധാന സഹകരണം.

മരുഭൂമിയിൽ കാർഷിക വിപ്ലവത്തിനു തയാറെടുക്കുന്ന യുഎഇയുമായുള്ള തന്ത്രപ്രധാന സഹകരണം ഇന്ത്യയ്ക്കും കെനിയയ്ക്കും ഗുണകരമാകും. ഇസ്രയേലും ദക്ഷിണ കൊറിയയും ഈ കൂട്ടായ്മയിൽ പങ്കാളികളാകുന്നതോടെ തൊഴിൽ മേഖലയിലടക്കം വൻ സാധ്യതകൾക്കാണ് വഴിതുറക്കുന്നത്.

പൂക്കൾ മുതൽ പച്ചക്കറി വരെ കൃഷി ചെയ്തു കാശുവാരുന്ന കെനിയ ഇന്ത്യൻ സംരംഭകരുടെയും പ്രിയപ്പെട്ട രാജ്യം. എല്ലായിനം പൂക്കളും യുഎഇയിലേക്കു കയറ്റി അയയ്ക്കുന്ന പ്രധാന രാജ്യമാണ് കെനിയ. പൂക്കൃഷിയിൽ വൈദഗ്ധ്യം നേടിയ ഒരു ലക്ഷത്തിലേറെ തൊഴിലാളികൾ രാജ്യത്തുള്ളതായാണ് കണക്ക്. പച്ചക്കറി കൃഷിയിലും ലോകത്തിനു മാതൃക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.