1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2022

സ്വന്തം ലേഖകൻ: യുഎഇയില്‍ ഈ വര്‍ഷം കൂടുതല്‍ തൊഴില്‍ സാധ്യത ഉണ്ടെന്ന് സര്‍വേ ഫലം. ഈ വര്‍ഷം പുതിയ ജീവനക്കാരെ നിയമിക്കാന്‍ 76 ശതമാനം തൊഴിലുടമകളും പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗോള തൊഴില്‍ വെബ്‌സൈറ്റായ ബെയ്ത്, മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ യുഗവ് എന്നിവ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. 2021 ഡിസംബര്‍ എട്ട് മുതല്‍ 2022 ജനുവരി 10 വരെ ഓണ്‍ലൈനായാണ് സര്‍വേ നടത്തിയത്.

എക്‌സിക്യൂട്ടീവുകള്‍, അക്കൗണ്ടന്റുമാര്‍, സെയില്‍സ് മാനേജര്‍മാര്‍ എന്നീ തൊഴിലുകള്‍ക്കാണ് കൂടുതല്‍ ആവശ്യകതയെന്ന് പുതിയ സര്‍വേ വ്യക്തമാക്കുന്നു. 34 ശതമാനം തൊഴിലുടമകളും സെയില്‍സ്, മാര്‍ക്കറ്റിംഗ് എന്നീ മേഖലകളില്‍ ഉദ്യോഗാര്‍ഥികളെയും 31 ശതമാനം തൊഴിലുടമകള്‍ ഈ മേഖലയില്‍ മധ്യതലത്തില്‍ അനുഭവപരിചയമുള്ള ഉദ്യോഗാര്‍ഥികളെയും 30 ശതമാനം പേര്‍ മാനേജര്‍ തസ്തികയിലുള്ള ഉദ്യോഗാര്‍ഥികളെയും നിയമിക്കാനാണ് ഉദ്ധേശിക്കുന്നത്.

ഈ ജോലികളില്‍ പ്രവേശിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ചില നിബന്ധനകളുണ്ട്. ഇംഗ്ലീഷിലും അറബിയിലും പ്രാവീണ്യം ഉണ്ടായിരിക്കണം, നല്ല സംഘബോധം ഉണ്ടായിരിക്കണം, സമ്മര്‍ദത്തിലും പ്രവര്‍ത്തിക്കാനാകണം, നല്ല നേതൃപാടവം ഉണ്ടായിരിക്കണം എന്നീ കഴിവുകളാണ് തൊഴിലുടമകള്‍ ഉദ്യോഗാര്‍ഥികളില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

തൊഴിലുടമകള്‍ പ്രധാനമായും ഉദ്യോഗാര്‍ഥികളുടെ വിദ്യാഭ്യാസ യോഗ്യതകളും വിലയിരുത്തുന്നുണ്ട്. ബിസിനസ് മാനേജ്‌മെന്റ് – 32 ശതമാനം, എന്‍ജിനീയറിങ്- 29 %, കൊമേഴ്‌സ്- 22 % എന്നിങ്ങനെയാണ്. ബാങ്കിംഗ്, ധനകാര്യം, പരസ്യം, പബ്ലിക് റിലേഷന്‍സ്, ഐടി, ഇന്റര്‍നെറ്റ്, ഇ-കൊമേഴ്‌സ് എന്നീ മേഖലകളിലും തൊഴിലാളികളെ വേണമെന്ന് സര്‍വേ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.