1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2024

സ്വന്തം ലേഖകൻ: യുഎഇയിൽ തൊഴിലാളികൾക്കു സുരക്ഷിത താമസ സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാൻ യുഎഇ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ഏർപ്പെടുത്തിയ സംവിധാനത്തിൽ റജിസ്റ്റർ ചെയ്ത സ്വകാര്യ കമ്പനികളുടെ എണ്ണത്തിൽ 1000% വർധന. ലേബർ അക്കമഡേഷൻ സിസ്റ്റത്തിന്റെ പരിഷ്ക്കരിച്ച പതിപ്പു പുറത്തിറക്കവെയാണ് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. മാനദണ്ഡം പാലിച്ചാണോ തൊഴിലാളി താമസ കേന്ദ്രം ഒരുക്കിയതെന്നു മിന്നൽ പരിശോധന നടത്തി ഉറപ്പാക്കുന്നതായും മന്ത്രാലയം അറിയിച്ചു.

തൊഴിലാളികളുടെ ക്ഷേമവും വർധിപ്പിച്ച് ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപം നടത്താനുമുള്ള ഏറ്റവും മികച്ച ആഗോള ലക്ഷ്യസ്ഥാനങ്ങളിലൊന്നായി യുഎഇയെ ഉയർത്തുന്നതിന്റെ ഭാഗമായാണ് നടപടി. അമ്പതോ അതിലധികമോ ജീവനക്കാരുള്ള കമ്പനികളാണ് റജിസ്റ്റർ ചെയ്യേണ്ടത്. നേരത്തെ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ www.mohre.gov.ae റജിസ്റ്റർ ചെയ്യാനായിരുന്നു നിർദേശമെങ്കിലും ലേബർ അക്കമഡേഷൻ സിസ്റ്റം എന്ന പേരിൽ ഏകീകൃത പ്ലാറ്റ് ഫോം സജ്ജമാക്കിയതോടെ നടപടിക്രമങ്ങൾ എളുപ്പമായി.

മെച്ചപ്പെട്ട തൊഴിൽ, താമസ അന്തരീക്ഷമൊരുക്കി തൊഴിലാളികളുടെ ക്ഷേമം, ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശോധനയും നടത്തിവരുന്നു.

താമസ സ്ഥലത്ത് കമ്പനിയുടെ പേര് അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ പ്രദർശിപ്പിക്കുക, വെള്ളം, വെളിച്ചം, വൈദ്യുതി, ശീതീകരണ സംവിധാനം, തുണി അലക്കുന്നതിനും പാചകം ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമുള്ള സ്ഥലങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ക്യാംപിൽ ഒരുക്കണമെന്നും നിർദേശമുണ്ട്. തീപിടിക്കാത്ത ഉൽപന്നങ്ങളാണ് ക്യാംപ് നിർമാണത്തിന് ഉപയോഗിക്കേണ്ടത്. ഈ സൗകര്യങ്ങൾ ഇല്ലാത്ത ക്യാംപുകൾ റജിസ്റ്റർ ചെയ്യാനും സാധിക്കില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.