1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2015

സ്വന്തം ലേഖകന്‍: തൊഴിലാളിയുടെ സമ്മതില്ലാതെ വിസ റദ്ദാക്കാന്‍ പാടില്ലെന്നു യുഎഇ തൊഴില്‍ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. തൊഴില്‍ തര്‍ക്കമുണ്ടാകുന്ന സാഹചര്യത്തിലാണു തൊഴിലാളിയുടെ സമ്മതമില്ലാതെ വീസ റദ്ദാക്കാന്‍ അപേക്ഷ നല്‍കുന്ന തൊഴിലുടമകള്‍ക്ക് തിരിച്ചടിയാണ് മന്ത്രാലയത്തിന്റെ പുതിയ വെളിപ്പെടുത്തല്‍.

രണ്ടു ദിവസം ജോലിയില്‍ നിന്നു അവധിയെടുത്ത ഒരാളുടെ വീസ റദ്ദാക്കപ്പെട്ട സാഹചര്യത്തിലാണ് ദുബായ് മന്ത്രാലയത്തിലെ പൊതു സമ്പര്‍ക്ക വിഭാഗം തലവന്‍ മുഹമ്മദ് മുബാറക് ഇക്കാര്യം അറിയിച്ചത്. ഇറച്ചിക്കടയില്‍ ജോലി ചെയ്തിരുന്ന ഒരു തൊഴിലാളിയുടെ വീസയാണു തൊഴില്‍തര്‍ക്കം മൂലം റദ്ദാക്കപ്പെട്ടത്. രണ്ടു ദിവസം ജോലിക്കെത്തിയില്ല എന്നാതാണ് തൊഴിലാളി ചെയ്ത കുറ്റം.

മൂന്നാം ദിവസം പണിസ്ഥലത്ത് എത്തിയ ജീവനക്കാരനു വീസ റദ്ദാക്കിയ പാസ്‌പോര്‍ട്ടാണ് സ്‌പോണ്‍സര്‍ നലകിയത്. നിശ്ചിത കാലാവധി പൂര്‍ത്തിയാക്കാത്ത വീസ ആയതിനാല്‍ രാജ്യത്തേയ്ക്ക് ആറു മാസത്തേയ്ക്ക് പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയാണു പാസ്‌പോര്‍ട്ട് നല്‍കിയതെന്നു തൊഴിലാളി മന്ത്രാലയത്തില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സ്‌പോണ്‍സറും തൊഴിലാളിയും തൊഴില്‍ തര്‍ക്കമുണ്ടായാല്‍ പരിഹരിക്കാന്‍ നിയമവഴികള്‍ സ്വീകരിക്കണമെന്നും തൊഴിലാളികളുടെ വീസ റദ്ദാക്കിയല്ല പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണേണ്ടതെന്നും മന്ത്രാലയ അറിയിപ്പില്‍ വ്യക്തമാക്കുന്നു. നിയമം ലംഘിക്കുന്ന തൊഴിലാളികള്‍ക്കു നിയമാനുസൃതമുള്ള ശിക്ഷ നല്‍കും.

വീസ റദ്ദാക്കുന്ന സമയത്തു അവകാശങ്ങള്‍ കൈപ്പറ്റിയതായി സ്ഥാപനയുമടകള്‍ കടലാസുകളില്‍ ഒപ്പുവക്കാറുണ്ട്. എന്നാല്‍ ഇതു കമ്പനികളുടെ ഇടപാടുകള്‍ക്കു മാത്രമേ ഉപകരിക്കൂവെന്ന് അറിയിപ്പില്‍ പറയുന്നു. തൊഴില്‍ മന്ത്രാലയത്തില്‍ ഇത്തരം രേഖകള്‍ക്കു നിയമസാധുതയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.