1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2021

സ്വന്തം ലേഖകൻ: ജീവിതച്ചെലവിൽ വൻകുറവ് വന്നതു മൂലം പ്രവാസികൾക്കു താമസിക്കാൻ ഏറ്റവും അനുയോജ്യ ഇടമായി യുഎഇ മാറിയതായി മെർസറിന്റെ റിപ്പോർട്ട്. ദുബായിലും അബുദാബിയിലുമാണ് ജീവിതച്ചെലവിൽ വൻ കുറവ് വന്നത്. ആഗോളതലത്തിൽ ചെലവു കൂടിയ നഗരങ്ങളുടെ പട്ടികയിൽ 23-ാം സ്ഥാനത്തായിരുന്ന ദുബായ് 42-ലേക്കും അബുദാബി 39ൽ നിന്ന് 56 ലേക്കും മാറി.

വാടക നിരക്ക്, വീടുകളുടെ വില എന്നിവയിലുണ്ടായ കുറവാണു കാരണം. ടെക്കികൾ, കലാകാരന്മാർ എന്നിവരുടെ കാര്യമെടുത്താലും യുഎഇയാണ് ലണ്ടൻ (19), സാൻഫ്രാൻസിസ്കോ (26), പാരിസ് (34), ഡുബ്ലിൻ( 40) എന്നീ നഗരങ്ങളെ അപേക്ഷിച്ചു താമസത്തിനു യോജ്യം.

കലാവൈദഗ്ധ്യം ഉള്ളവരെയും മറ്റും ആകർഷിക്കാൻ യുഎഇ ആവിഷ്കരിക്കുന്ന പദ്ധതികളും റിയൽ എസ്റ്റേറ്റിൽ വന്ന ഇടിവും ഇതിന് ആക്കം കൂട്ടുന്നു. വർധിച്ച യാത്രാ സൗകര്യം, സുരക്ഷിതത്വം, ജോലിസാധ്യതകൾ, കുറഞ്ഞ വാടകച്ചെലവ് തുടങ്ങിയവയും കൂടുതൽ ആകർഷകമാക്കുന്നു.

അതേ സമയം മധ്യപൂർവദേശം, ആഫ്രിക്ക മേഖലയിൽ ഏറ്റവുമധികം ജീവിതച്ചെലവ് വർധിച്ച് പട്ടികയിൽ സ്ഥാനക്കയറ്റം നേടിയ സ്ഥലം ബെയ്റൂട്ടാണ്. 42 സ്ഥാനം കയറി പട്ടികയിൽ മൂന്നാം സ്ഥാനമാണു ബെയ്റൂട്ടിനുള്ളത്. രാഷ്ട്രീയ അനിശ്ചിതത്വവും കറൻസിയുടെ മൂല്യത്തകർച്ചയും കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വാറ്റ് ഏർപ്പെടുത്തിയതിനാൽ സൗദിയിലെ റിയാദും രണ്ടു പോയിന്റ് കയറി 29-ാം സ്ഥാനത്തെത്തി. ആഗോളതലത്തിൽ തുർക്ക്മെനിസ്ഥാനാണ് ഏറ്റവും ജീവിതച്ചെലവ് ഏറിയ നഗരം. ഹോങ്കോങ്, ബെയ്റൂട്ട്, ടോക്കിയോ,സൂറിച്ച്, ഷാങ്ഹായി, സിംഗപ്പൂർ, ജനീവ, ബെയ്ജിങ് എന്നിങ്ങനെയാണ് ക്രമം. മുംബൈയാണ ്(78) ജീവിതച്ചെലവേറിയ ഇന്ത്യൻ നഗരം.

അതേസമയം ഏറ്റവും ജീവിതച്ചെലവു കുറച്ച് ജീവിക്കാൻ കഴിയുന്ന പട്ടണങ്ങൾ ബിഷ്കേക് (കിർഗിസ്ഥാൻ), ലുസാക്ക (സാംബിയ), തിബ്ലിസി (ജോർജിയ), ടൂണിസ് (ടുനീഷ്യ), ബ്രസീലിയ (ബ്രസീൽ), വിൻധോക് (നമീബിയ), താഷ്ക്കന്റ് (ഉസ്ബക്കിസ്ഥാൻ), ഗബറോൺ (ബോട്സവാന), കറാച്ചി (പാക്കിസ്ഥാൻ), ബൻജുൽ (ഗാംബിയ) എന്നിവയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.