1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2021

സ്വന്തം ലേഖകൻ: യുഎഇയിൽ അ​തി​ശൈ​ത്യം പി​ടി​മു​റു​ക്കി​യ​തോ​ടെ പ്ര​ഭാ​ത​ങ്ങ​ളി​ൽ എ​ങ്ങും ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ്. അ​സ്ഥി​ര​മാ​യി തു​ട​രു​ന്ന കാ​ലാ​വ​സ്ഥ‍യി​ൽ ഞാ​യ​റാ​ഴ്ച അ​നു​ഭ​വ​പ്പെ​ട്ട ശ​ക്ത​മാ​യ മൂ​ട​ൽ മ​ഞ്ഞി​ൽ ദുബായിൽ 24 റോ​ഡ​പ​ക​ട​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തെ​ന്ന് ദു​ബൈ പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സെൻറ​ർ അ​റി​യി​ച്ചു.

രാ​വി​ലെ ആ​റി​നും ഒ​മ്പ​ത് മ​ണി​ക്കു​മി​ട​യി​ലെ മൂ​ന്ന് മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ്, കാ​ഴ്ച​മ​റ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മൂ​ട​ൽ​മ​ഞ്ഞ് കാ​ര​ണം ഇ​ത്ര​യും അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ച​ത്. ഈ ​സ​മ​യ​ത്തി​നി​ടെ പൊ​ലീ​സ് സ​ഹാ​യം 1810 അ​ടി​യ​ന്ത​ര ഫോ​ൺ കാ​ളു​ക​ളും ല​ഭി​ച്ചു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ക്കാ​നാ​യി ദേ​ശീ​യ​പാ​ത​ക​ളി​ൽ ട്ര​ക്കു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന​ത് ത​ട​യാ​നാ​യി ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച മു​ത​ൽ മ​റ്റ് എ​മി​റേ​റ്റു​ക​ളു​മാ​യി പൊ​ലീ​സ് ‘ഫോ​ഗ് സി​സ്​​റ്റം’ ന​ട​പ്പാ​ക്കി​യ​താ​യി കേ​ണ​ൽ ബി​ൻ ഫാ​രെ​സ് പ​റ​ഞ്ഞു.

അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ​യി​ൽ ട്രാ​ഫി​ക് നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ദൃ​ശ്യ​പ​ര​ത കു​റ​വാ​യ​തി​നാ​ൽ മൂ​ട​ൽ​മ​ഞ്ഞ് അ​ല്ലെ​ങ്കി​ൽ മ​ഴ​യു​ള്ള കാ​ലാ​വ​സ്ഥ​യി​ൽ ഉ​ണ്ടാ​കു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ള​രെ ക​ഠി​ന​മാ​യി​രി​ക്കും -അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

എ​ല്ലാ​സ​മ​യ​ത്തും വേ​ഗ​പ​രി​ധി പാ​ലി​ക്ക​ണ​മെ​ന്നും വേ​ഗം കു​റ​ക്ക​ണ​മെ​ന്നും വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും മൂ​ട​ൽ​മ​ഞ്ഞി​ൽ വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ ലൈ​റ്റു​ക​ളും ഹെ​ഡ് ബീ​മു​ക​ളും ഓ​ണാ​ക്ക​ണ​മെ​ന്നും ദു​ബൈ പൊ​ലീ​സ് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലേ​ക്കാ​ൾ 30 ശ​ത​മാ​നം അ​ധി​കം ഫോ​ൺ കാ​ളു​ക​ളാ​ണ് അ​ടി​യ​ന്ത​ര സ​ഹാ​യം തേ​ടി ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ദു​ബൈ പൊ​ലീ​സ് ഡ​യ​റ​ക്ട​ർ ഓ​ഫ് ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സെൻറ​ർ കേ​ണ​ൽ തു​ർ​ഖി അ​ബ്​​ദു​റ​ഹ്മാ​ൻ ബി​ൻ ഫ​റാ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച 1257 ഫോ​ൺ അ​ത്യാ​വ​ശ്യ ഫോ​ൺ​കാ​ളു​ക​ളും 26 റോ​ഡ് അ​പ​ക​ട​ങ്ങ​ളു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്.

ചരിത്രത്തിലെ ഏറ്റവും തണുപ്പേറിയ ജനുവരിയാണ് ഇതെന്ന് കാലാവസ്ഥാവകുപ്പ് വ്യക്തമാക്കി. മൈനസ് രണ്ടുവരെയാണ് യു.എ.ഇ.യിൽ രേഖപ്പെടുത്തിയ ഏറ്റവുംകുറഞ്ഞ താപനില. ചൂട് കൂടിയ സ്ഥലമെന്ന നിലക്കാണ് യു.എ.ഇ. അറിയപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ ചൂടും തണുപ്പും ഒരുപോലെ അനുഭവപ്പെടുന്ന ഭൂപ്രദേശമായി മാറിക്കഴിഞ്ഞു.

ക്യമ്പിങ്, ഓഫ്‌റോഡിങ്, കയാക്കിങ്, സൈക്ലിങ്, മലകയറ്റം തുടങ്ങി നിരവധി പുതിയ കായികവിനോദങ്ങൾ കൂടി സജീവമായ സമയമാണിത്. കൂടുതൽപ്പേരാണ് ഇത്തരം വിനോദങ്ങൾക്കായി വിവിധകേന്ദ്രങ്ങളിൽ എത്തുന്നത്. ക്യാമ്പിങ് ഉപകരണങ്ങളായ മടക്കിസൂക്ഷിക്കാവുന്ന ചെറിയ കൂടാരങ്ങൾ, ഉറങ്ങാൻ ഉപയോഗിക്കുന്ന ബാഗുകൾ, കസേരകൾ, ബാർബിക്യൂ സെറ്റുകൾ, കരി, വിറക് തുടങ്ങിയയെല്ലാം വിൽക്കുന്ന കേന്ദ്രങ്ങളിൽ റെക്കോഡ് കച്ചവടമാണ് ഈ സീസണിൽ നടക്കുന്നത്.

പല സ്ഥലങ്ങളിലും ആവശ്യക്കാർക്ക് സാധനങ്ങൾ കൊടുക്കാൻ കഴിയാത്തവിധം തിരക്കാണ്. മരുഭൂമിയിലും കുന്നിൻമുകളിലുമെല്ലാം സംഘമായി ആഘോഷിക്കാൻ എത്തുന്നവരിൽ എല്ലാ പ്രായക്കാരും ഉൾപ്പെടും. ആസ്ത്മയടക്കമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ തണുപ്പ് കൂടുന്ന സമയങ്ങളിൽ പുറത്തിറങ്ങരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.