
സ്വന്തം ലേഖകൻ: യു.എ.ഇയുടെ ചൊവ്വാദൗത്യത്തിെൻറ വിജയം ഏറ്റെടുത്ത് അറബ് ലോകം. ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളും ഗൾഫ് രാജ്യങ്ങളും യു.എ.ഇക്ക് അകമഴിഞ്ഞ അഭിനന്ദനങ്ങൾ അർപ്പിച്ചു. അറബ് ലോകത്തെ ആദ്യ ചൊവ്വ ദൗത്യം വിജയിച്ചതോടെ അറബ് രാജ്യങ്ങളിലെ ചരിത്രപ്രധാന മന്ദിരങ്ങൾ ചുവപ്പണിഞ്ഞ് ആശംസനേർന്നു. യു.എ.ഇക്ക് അഭിനന്ദനമറിയിക്കുന്നതായി അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബൂൽ ഗെയ്ത് പറഞ്ഞു.
ശൈഖ് മുഹമ്മദിനും മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻററിനും ഇമാറാത്തി ജനതക്കും അഭിവാദ്യം അർപ്പിക്കുന്നുവെന്ന് സൗദി സ്പേസ് കമീഷൻ ചെയർമാൻ പ്രിൻസ് സുൽത്താൻ ബിൻ സൽമാൻ പറഞ്ഞു. ഈ നേട്ടം വികസിത രാജ്യങ്ങൾക്കിടയിൽ യു.എ.ഇയുടെ സ്ഥാനം ശക്തമാക്കും. ബഹിരാകാശ ദൗത്യങ്ങളിൽ സൗദിയുടെ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡൻറ് ശൈഖ് ഖലീഫക്ക് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് അഭിനന്ദന സന്ദേശം അയച്ചു. യു.എ.ഇ നേതൃത്വത്തിെൻറ ദീർഘവീക്ഷണമുള്ള നടപടികളാണ് മിഷെൻറ വിജയത്തിന് കാരണമെന്നും അവർക്കും ഇമാറാത്തി ജനതക്കും എല്ലാ വിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്നും അേദ്ദഹം പ്രാർഥിച്ചു.
യു.എ.ഇ പ്രസിഡൻറിന് ഒമാൻ സുൽത്താൻ ഹൈത്തം ബിൻ താരിക് അഭിനന്ദന സന്ദേശം അയച്ചു. ബഹിരാകാശത്ത് വിപ്ലവമുണ്ടാക്കുന്ന ചരിത്രദൗത്യം വിജയിപ്പിച്ച യു.എ.ഇയിലെ സഹോദരൻമാർക്ക് അഭിനന്ദനം അറിയിക്കുന്നതായി സന്ദേശത്തിൽ വ്യക്തമാക്കി. അറബ് രാജ്യങ്ങൾക്ക് പുറമെ ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങളും യു.എ.ഇക്ക് അഭിനന്ദനവുമായി എത്തി.
ചരിത്രപരമായ നേട്ടത്തിൽ യു.എ.ഇ രാഷ്ട്ര നേതാക്കളെ അഭിനന്ദിക്കുന്നതായി ഇന്ത്യൻ അംബാസഡർ പവൻ കപൂറും കോൺസൽ ജനറൽ അമൻ പുരിയും അറിയിച്ചു. ഈ മേഖലയിലും ഇരുരാജ്യങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു. ചൊവ്വാ ദൗത്യം വിജയിപ്പിച്ച യു.എ.ഇക്ക് അഭിനന്ദനം അറിയിക്കുന്നതായി നാസ ട്വീറ്റ് ചെയ്തു.
രാജ്യത്തിെൻറ രണ്ടാം ദേശീയ ദിനം എന്നാണ് ചൊവ്വാ നേട്ടത്തെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ വിശേഷിപ്പിച്ചത്. മിഷൻ വിജയിച്ചതിന് തൊട്ടുപിന്നാലെ തുടങ്ങിയ ആഘോഷം നേരം പുലരുവോളം നീണ്ടു. രാജ്യത്തെ സർക്കാർ ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും ടൂറിസം കേന്ദ്രങ്ങളും താമസ സ്ഥലങ്ങളുമെല്ലാം ചുവപ്പിൽ കുളിച്ചാണ് ആഹ്ലാദത്തിൽ പങ്കെടുത്തത്.
യു.എ.ഇയുടെ 50ാം വാർഷികാഘോഷത്തിെൻറ തുടക്കമാണ് ഇതെന്നായിരുന്നു ശൈഖ് മുഹമ്മദിെൻറ പ്രസ്താവന. അതിനനുസൃതമായ ആഘോഷമാണ് രാജ്യത്തുടനീളം സംഘടിപ്പിച്ചത്. ബുർജ് ഖലീഫയുടെ താഴെയുള്ള ബുർജ് പാർക്കിൽ ആഘോഷത്തിനായി തടിച്ചുകൂടിയത് നൂറുകണക്കിനാളുകളാണ്. ഇമാറാത്തികൾക്ക് പുറമെ പ്രവാസികളും യു.എ.ഇയുടെ ആഘോഷത്തിൽ പങ്കുചേർന്നു. സോഷ്യൽ മീഡിയയിൽ പ്രവാസികൾ യു.എ.ഇക്ക് ആദരമർപ്പിച്ചു.
ഹോപ്പിൽ നിന്നുള്ള ആദ്യ ചിത്രം ഈ ആഴ്ചതന്നെ ലഭിക്കും. മാർസ് മിഷൻ ഡയറക്ടർ ഒംറാൻ ഷറഫാണ് വാർത്തസമ്മേളനത്തിൽ പ്രത്യാശ പ്രകടിപ്പിച്ചത്. രണ്ട് മാസത്തിനുള്ളിൽ സുപ്രധാന വിവരങ്ങൾ ഹോപ് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ സമൂഹ മാധ്യമങ്ങളിൽ താരമാവുകയാണ് യു.എ.ഇ അഡ്വാൻസ് സയൻസ് സഹമന്ത്രിയും രാജ്യത്തെ ബഹിരാകാശ പദ്ധതിയുടെ മേധാവിയുമായ സാറ അൽ അമിരി. 12ൽപരം ഉപഗ്രഹങ്ങളുടെയും തലപ്പത്ത് അമിരിയായിരുന്നു. ആറു മാസം പിന്നിട്ട് ഹോപ് ചൊവ്വയിലേക്കെത്തുേമ്പാൾ അതിനുപിന്നിൽ പ്രവർത്തിച്ചതിൽ 34 ശതമാനവും ഇമാറാത്തി വനിതകളായിരുന്നു. അതിന് നേതൃത്വം നൽകിയതാവട്ടെ സാറ അൽ അമിരിയും.
നാലു വര്‍ഷം മുമ്പാണ് സാറ യു.എ.ഇയുടെ ബഹിരാകാശ ദൗത്യത്തിെൻറ ചുമതലക്കാരിയായി നിയമിതയായത്. ലോകം ഉറ്റുനോക്കുന്ന ചൊവ്വാദൗത്യമെന്ന ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത് ഒരു സ്ത്രീ. ശാസ്ത്ര സാങ്കേതിക രംഗത്തുള്ളവരും മറ്റു വികസിത രാജ്യങ്ങളും സംശയത്തോടെയാണ് ഇതു നോക്കിക്കണ്ടത്. എന്നാൽ യു.എ.ഇയുടെ ചൊവ്വദൗത്യം വിജയത്തിലേക്ക് അടുക്കുമ്പോള്‍ ആശ്ചര്യങ്ങളെല്ലാം അഭിനന്ദനങ്ങള്‍ക്ക് വഴിമാറുകയായിരുന്നു. കമ്പ്യൂട്ടര്‍ എന്‍ജിനീയറായാണ് സാറ കരിയര്‍ തുടങ്ങുന്നത്. പിന്നീട് എമിറേറ്റ്സ് ഇൻസ്റ്റിറ്റ്യൂഷന് ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്ന സ്ഥാപനത്തിലേക്ക് മാറി.
2016ല്‍ എമിറേറ്റ്സ് സയന്‍സ് കൗണ്‍സിലിെൻറ തലപ്പത്ത് എത്തി. തൊട്ടടുത്ത വര്‍ഷം അഡ്വാന്‍സ്ഡ് സയന്‍സ് വകുപ്പ് മന്ത്രിയായി. 30 വര്‍ഷത്തെ പുരോഗതി മുന്നില്‍ക്കണ്ടാണ് രാജ്യം മുന്നോട്ടു പോകുന്നതെന്നും അതിൻ്റെ അടിസ്ഥാന ശില തന്നെ ശാസ്ത്രമാണെന്നും സാറ പറയുന്നു. യു.എ.ഇ രാഷ്ട്ര നേതാക്കളും സാറയെ പ്രശംസകൊണ്ട് മൂടിയിരുന്നു. അറബ് സ്ത്രീകൾക്ക് ഒന്നും അസാധ്യമല്ലെന്ന് തെളിയിക്കുകയാണ് സാറ എന്നായിരുന്നു യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വീറ്റ് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല