1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2020

സ്വന്തം ലേഖകൻ: പ്രതികൂല കാലാവസ്ഥയെ തുടർന്നു യുഎഇയുടെ ചൊവ്വാ പേടക വിക്ഷേപണം മാറ്റിവച്ചതായി യുഎഇ ബഹിരാകാശ ഏജൻസി അറിയിച്ചു. 17ന് പുലർച്ചെ 12.43ന് വിക്ഷേപിക്കുമെന്നാണ് റിപ്പോർട്ട്. ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്നു പുലർച്ചെ 12.51 ന് വിക്ഷേപിക്കാനായിരുന്നു തീരുമാനം.

അവസാന നിമിഷം കാലാവസ്ഥാ വ്യതിയാനങ്ങളോ മറ്റോ ഉണ്ടായാൽ വിക്ഷേപണത്തിൽ മാറ്റമുണ്ടാകാമെന്ന് ലോഞ്ച് സൈറ്റ് ഡയറക്ടർ കീജി സുസുക്കി വ്യക്തമാക്കിയിരുന്നു.

വിക്ഷേപണം കഴിഞ്ഞാലുടൻ ദുബായിലെ ഗ്രൗണ്ട് സ്റ്റേഷൻ ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. തുടർന്നുള്ള 30 ദിവസം മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ (എംബിആർഎസ്​സി) ശാസ്ത്രജ്ഞർ 24 മണിക്കൂറും ഉപഗ്രഹത്തെ നിരീക്ഷിക്കും.

ചൊവ്വയിലേക്കുള്ള ഗതി നിയന്ത്രിക്കുകയും ഭൂമിയുമായുള്ള ബന്ധം നിലനിർത്തുകയും ചെയ്യുകയെന്ന സങ്കീർണ ഘട്ടമാണിത്. റോക്കറ്റിൽ നിന്ന് ഉപഗ്രഹം വേർപെട്ടാലുടൻ സിഗ്നലുകൾ ലഭിച്ചുതുടങ്ങുമെന്ന് ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ മേധാവിയും എമിറേറ്റ്സ് മാർസ് മിഷൻ (ഇഎംഎം) ഡപ്യൂട്ടി പ്രൊജക്ട് മാനേജരുമായ സകരിയ അൽ ഷംസി പറഞ്ഞു.

പേടകത്തിന്റെ സ്ഥാനം കൃത്യമായി നിർണയിക്കാനും ഘടകങ്ങൾ പൂർണമായും പ്രവർത്തനസജ്ജമാണോ എന്നും മനസ്സിലാക്കാനും സാധിക്കും. നക്ഷത്രങ്ങളെക്കുറിച്ച് അറിയാനുള്ള സ്റ്റാർ ട്രാക്കറുകൾ, ചൊവ്വയിലെ വെള്ളം, മഞ്ഞുകണങ്ങൾ, പൊടിപടലങ്ങൾ, അന്തരീക്ഷത്തിലെ മറ്റു പ്രത്യേകതകൾ എന്നിവ കണ്ടെത്താനുള്ള എമിറേറ്റ്സ് എക്സ്പ്ലൊറേഷൻ ഇമേജർ (ഇഎക്സ്ഐ), 20 ഗീഗാബൈറ്റ് ഡേറ്റ സ്റ്റോറേജ്, അൾട്രാവയലറ്റ് സ്പെക്ട്രോമീറ്റർ തുടങ്ങിയ സുപ്രധാന ഘടകങ്ങളാണ് ഉപഗ്രഹത്തിലുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.