1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2022

സ്വന്തം ലേഖകൻ: യുഎഇയിൽ മാസ്ക് നിബന്ധന പിൻവലിച്ചെങ്കിലും ഭക്ഷണം കൈകാര്യം ചെയ്യുന്നവരും ആശുപത്രി, മസ്ജിദ്, പൊതുഗതാഗതം തുടങ്ങിയ ചില സ്ഥലങ്ങളിലും മാസ്ക് ധരിക്കണമെന്ന് സാംസ്കാരിക, വിനോദ സഞ്ചാര വിഭാഗം (ഡിസിടി) ആവശ്യപ്പെട്ടു. അബുദാബിയിൽ ഗ്രീൻ പാസ് നിയമം തുടരും.

കോവിഡ് പോസിറ്റീവ് ആയവർ, രോഗലക്ഷണമുള്ളവർ, വയോധികരും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ. മസ്ജിദ്, ആശുപത്രി, പൊതുഗതാഗത ബസ് എന്നിവിടങ്ങളിലും മാസ്ക് വേണം.

അതേസമയം പൊതുസ്ഥലങ്ങൾ, ഷോപ്പിങ് മാളുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ വിദ്യാലയങ്ങൾ, അടച്ചിട്ട മുറികൾ, യുഎഇ ദേശീയ വിമാന കമ്പനികളായ ഇത്തിഹാദ് എയർവെയ്സ്, എമിറേറ്റ്സ് എയർലൈൻ, ഫ്ലൈ ദുബായ് എന്നിവിടങ്ങളിലും വിമാനത്താവളങ്ങളിലും മാസ്ക് വേണ്ട. യാത്ര പോകുന്ന രാജ്യത്ത് നിർബന്ധമാണെങ്കിൽ ധരിക്കാം. ഇന്ത്യ, ചൈന, ജപ്പാൻ, ഇന്തൊനീഷ്യ, മാലിദ്വീപ്, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, സെയ്ഷെൽസ്, കാനഡ എന്നീ രാജ്യങ്ങളിലേക്കു പോകുന്നവർ മാസ്ക് ധരിക്കണം.

കോവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് യാത്രയ്ക്കു മുൻപ് പിസിആർ പരിശോധന വേണ്ടെന്ന് ഇത്തിഹാദ് എയർവെയ്സ്. വാക്സീൻ സർട്ടിഫിക്കറ്റും ആവശ്യമില്ല. വാക്സീൻ എടുക്കാത്തവർ യാത്രയ്ക്ക് 48 മണിക്കൂറിനു മുൻപ് എടുത്ത പിസിആർ പരിശോധന നിർബന്ധം. 16 വയസ്സിൽ താഴെയുള്ളവർക്ക് നിബന്ധന ബാധകമല്ല.

എമിറേറ്റ്സ് എയർലൈൻ വിമാനങ്ങളിൽ ദുബായിലേക്കു വരുന്ന യാത്രക്കാർ ക്യൂആർ കോഡുള്ള വാക്സീൻ സർട്ടിഫിക്കറ്റോ 48 മണിക്കൂറിനകമുള്ള പിസിആർ പരിശോധനാ നെഗറ്റീവ് ഫലമോ കോവിഡിൽനിന്ന് മുക്തനായിട്ട് ഒരു മാസമായി എന്ന മെഡിക്കൽ സർട്ടിഫിക്കറ്റോ ഇവയിൽ ഏതെങ്കിലും ഒന്ന് കരുതണം. 16 വയസ്സിൽ താഴെയുള്ളവർക്ക് നിബന്ധന ബാധകമല്ല.

സന്ദർശകർ അൽഹൊസൻ ആപ് ഡൗൺലോഡ് ചെയ്യണമെന്ന് നിർബന്ധമില്ല. എന്നാൽ അബുദാബി സന്ദർശിക്കുന്നവർക്ക് അൽഹൊസനിൽ ഗ്രീൻപാസ് കാണിക്കേണ്ടതിനാൽ ഡൗൺലോഡ് ചെയ്യുന്നതായിരിക്കും ഉചിതം. സ്കൂൾ സന്ദർശിക്കുന്ന രക്ഷിതാക്കൾക്ക് ഗ്രീൻ പാസ് നിർബന്ധമാണെന്ന് ഷാർജ സ്വകാര്യ വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. സ്കൂളിൽ ശുചീകരണ, അണുനശീകരണ പ്രവർത്തനം തുടരണം.

കോവിഡ് പോസിറ്റീവ് ആയവർക്ക് ക്വാറന്റീൻ 5 ദിവസം . സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കു ക്വാറന്റീനില്ല. രോഗലക്ഷണമുള്ളവർ പിസിആർ പരിശോധന നടത്തണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.