1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2021

സ്വന്തം ലേഖകൻ: തൊഴിലാളികൾക്ക്​ വേനൽക്കാലത്ത്​ അനുവദിക്കുന്ന ഉച്ചവിശ്രമം ചൊവ്വാഴ്​ച മുതൽ നിലവിൽ വരും. തുറസ്സായ സ്​ഥലങ്ങളിലും വെയിലുള്ള ഇടങ്ങളിലും ​ജോലി ചെയ്യുന്ന തൊഴിലാളികൾക്ക്​ നിർബന്ധമായും ഉച്ച 12.30 മുതൽ മൂന്ന്​ വരെയാണ്​ വിശ്രമമനുവദിക്കേണ്ടത്​. സെപ്​റ്റംബർ 15വരെ മൂന്നുമാസം ഈ നിയന്ത്രണം നിലവിലുണ്ടാകും.

ചൂട്​ ഏറ്റവും വർധിക്കുന്ന സമയമായതിനാൽ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ്​ മാനവ വിഭവശേഷി മന്ത്രാലയം വിശ്രമം അനുവദിക്കുന്നത്​. ഏതെങ്കിലും സ്​ഥാപനം ഇക്കാര്യത്തിൽ വീഴ്​ചവരുത്തുന്ന​തായി ശ്രദ്ധയിൽപെട്ടാൽ ടോൾഫ്രീ നമ്പറായ 80060ലേക്ക്​ വിളിച്ച്​ അറിയിക്കാം​. നാലു പ്രധാന ഭാഷകളിൽ 24 മണിക്കൂറും ടോൾഫ്രീ നമ്പറിൽ അറിയിക്കാൻ സാധിക്കും.

വിശ്രമം അനുവദിക്കുന്നതിന്‍റെ പേരിൽ തൊഴിലാളികളുടെ ജോലി സമയം എട്ടു മണിക്കൂറിൽ വർധിപ്പിക്കാൻ പാടില്ല. എട്ടു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്​താൽ അധികനേരത്തെ ജോലിക്ക്​ പ്രത്യേക കൂലി നൽകണം. തൊഴിലുടമകൾ ജോലിസ്ഥലത്തെ ഒരു പ്രധാന സ്​ഥലത്ത്​ ദൈനംദിന ജോലി സമയത്തി​െൻറ സമയക്രമം രേഖപ്പെടുത്തി പട്ടിക സ്ഥാപിക്കണം.

അറബിക്ക് പുറമെ, തൊഴിലാളികൾക്ക്​ മനസ്സിലാകുന്ന ഭാഷയിലും ഇതുണ്ടാകണം. മെഷീനുകളും മറ്റു ഉപകരണങ്ങളും ഉപയോഗിക്കു​േമ്പാൾ തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താൻ​ മുൻകരുതൽ വേണമെന്നും​ നിർദേശിച്ചിട്ടുണ്ട്​. തൊഴിലാളികളെ ചൂടിൽനിന്ന്​ സുരക്ഷിതരാക്കാൻ​ ബോധവത്​കരണവുമായി ‘ചൂടിൽനിന്ന്​ സുരക്ഷ’ കാമ്പയിന്​ അബൂദബി പൊതുജനാരോഗ്യ കേന്ദ്രം തുടക്കം കുറിച്ചു. തൊഴിലുടമകളും സൂപ്പർവൈസർമാരും ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കാൻ അവബോധം സൃഷ്​ടിക്കാനാണ്​ കാമ്പയിൻ.

തൊഴിലാളികൾക്ക്​ വിശ്രമമനുവദിക്കുന്നതിൽ വീഴ്​ച വരുത്തുന്ന സ്​ഥാപനങ്ങൾക്ക്​ 5000 മുതൽ 50000 ദിർഹം വരെ പിഴ ചുമത്തും. ഒരു തൊഴിലാളിക്ക്​ 5000 ദിർഹം എന്ന നിലയിലാണ്​ പിഴ. നിരവധി തൊഴിലാളികളുണ്ടെങ്കിൽ പരമാവധി 50000 ദിർഹം പിഴ ഈടാക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.