1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2021

സ്വന്തം ലേഖകൻ: യുഎഇ ദേശീയ ദിനമായി ആചരിക്കുന്ന ഡിസംബര്‍ 2 ന് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ബേബി സീറ്റ് സമ്മാനം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമാണ് സമ്മാനമായി സീറ്റ് ലഭിക്കുന്നത്. അമ്പതാമത് യുഎഇ ദേശീയ ദിനാചരണത്തിന്റെ ഭാഗമായാണ് ഈ കരുതല്‍. ആര്‍ടിഎ, ദുബായ് ഹെല്‍ത്ത് അതോറിറ്റി, ദുബായ് പോലീസ് എന്നിവര്‍ സംയുക്തമായാണ് മൈ ചൈല്‍ഡ്‌സ് ഗോള്‍ഡന്‍ ജൂബിലി ഗിഫ്റ്റ് എന്ന പദ്ധതി ആരംഭിച്ചത്.

ദുബായിലെ 21 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി 450 കാര്‍ സീറ്റുകള്‍ വിതരണം ചെയ്യും. കുഞ്ഞുങ്ങള്‍ക്ക് ഈ സീറ്റുകള്‍ നാലുവയസ്സുവരെ ഉപയോഗിക്കാം. ‘മൈ ചൈല്‍ഡ് ഗോള്‍ഡന്‍ ജൂബിലി ഗിഫ്റ്റ്’ എന്നാണ് സംരംഭത്തിന്റെ പേര്. റോഡ് സുരക്ഷയുടെ പ്രാധാന്യം ആവര്‍ത്തിക്കുകയും കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും കാര്‍ സീറ്റുകള്‍ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

യുഎഇയിലെ സര്‍ക്കാര്‍ വകുപ്പുകളെല്ലാം പദ്ധതിയില്‍ സഹകരിക്കും. ലോകത്ത് അഞ്ച് മുതല്‍ 29 വയസ്സു വരെയുള്ളവരുടെ മരണത്തിന് പ്രധാന കാരണം റോഡ് അപകടങ്ങളാണെന്നും കുട്ടികള്‍ക്കുള്ള സുര7ാ സീറ്റുകള്‍ ഉപയോഗിക്കുന്നതിലൂടെ 60% മരണ തടയാന്‍ കഴിയുമെന്നും ഗള്‍ഫ് മേഖലയിലെ യൂനിസെഫ് പ്രതിനിധി എല്‍തയെബ് ആരം വ്യക്തമാക്കി.

യുഎഇ ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് വിമാന ടിക്കറ്റുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. വിമാന ടിക്കറ്റുകള്‍ക്ക് 50 ശതമാനം ഇളവ് ആണ് പ്രഖ്യാപിച്ചത്. വിസ് എയര്‍ അബുദാബി ആണ് ഓഫറുമായി എത്തിയത്. കൂടാതെ 50 പേര്‍ക്ക് സൗജന്യ മടക്കയാത്ര, ടിക്കറ്റ് നല്‍കുന്ന ഫോട്ടോ മത്സരവും വിസ് എയര്‍ ഒരുക്കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയ വഴിയാണ് മത്സരം നടക്കുന്നത്. യുഎഇയുടെ പ്രമുഖ ലാന്‍ഡ്മാര്‍ക്കിന്റെ ഫോട്ടോ എടുത്ത് #UAE50WithWIZZ എന്ന ഹാഷ്ടാഗ് നല്‍കി പോസ്റ്റ് ചെയ്യുകയാണ് ചെയ്യേണ്ടത്. Wizzair എന്ന് ടാഗ് നല്‍കണം. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ഫോട്ടോകള്‍ വിസ് എയറിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്യും. ഇതില്‍ വിജയിക്കുന്നവര്‍ക്കാണ് വിമാന കമ്പനി സര്‍വീസ് നടത്തുന്ന ഏത് സെക്ടറിലേക്കും 2022 മാര്‍ച്ച് 26 വരെ യാത്ര ചെയ്യാവുന്ന ടിക്കറ്റ് സൗജന്യമായി നല്‍കും.

നാലു ദിവസം അവധിയാണ് യുഎഇ 50-ാമത് ദേശീയ ദിനം പ്രമാണിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികള്‍ ആണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വാരാന്ത്യ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെയാണ് നാല് ദിവസം അവധി ലഭിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി കരിമരുന്ന് പ്രയോഗം നടക്കും. നറുക്കെടുപ്പുകളും ഡിസ്‌കൗണ്ടുകളും ആണ് രാജ്യത്ത് എത്തുന്ന മറ്റൊരു പദ്ധതി. ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റ് ആണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.