1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2022

സ്വന്തം ലേഖകൻ: ദേശീയ തിരിച്ചറിയൽ കാർഡ് പുതുക്കുമ്പോൾ അപേക്ഷകൻ യുഎഇയിൽ ഉണ്ടായിരിക്കണമെന്ന് അധികൃതർ. കാർഡ് പുതുക്കാൻ വീസ വിശദാംശങ്ങളും 35*40 മി.മീ വലുപ്പമുള്ള ഫോട്ടോയും അപേക്ഷയോടൊപ്പം ഉണ്ടാകണം. വെള്ള പശ്ചാത്തലത്തിലുള്ള ഫോട്ടോ അപേക്ഷിക്കുന്നതിന്റെ 5 മാസത്തിനുള്ളിൽ എടുത്തതാകണം. കണ്ണുകൾ ക്യാമറയ്ക്ക് നേരെ തുറന്ന്, തല ചെരിയാത്തതാകണം എന്നതാണ് വ്യവസ്ഥ.

മതപരമോ ദേശീയ വേഷവിധാനമെന്ന നിലയ്ക്കോ തല മറയ്ക്കാൻ അനുമതിയുണ്ടെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വ്യക്തമാക്കി. ഐഡി കാർഡിനും വീസയ്ക്കും ഏകീകൃത അപേക്ഷാ സംവിധാനമാണുള്ളത്. വീസ പുതുക്കി 30 ദിവസം കഴിഞ്ഞിട്ടും ഐഡി കാർഡ് പുതുക്കിയില്ലെങ്കിൽ വൈകിയ ഓരോ ദിവസത്തിനും 20 ദിർഹമാണ് പിഴ.

പരമാവധി 1,000 ദിർഹം ഈടാക്കും. തക്കതായ കാരണത്താലാണ് വൈകിയതെങ്കിൽ പിഴയിളവ് ലഭിക്കും. പുതിയ തിരിച്ചറിയൽ കാർഡ് ക്യു ആർ കോഡ് വഴി റീഡ് ചെയ്യാനാകും. സർക്കാർ ഓഫിസുകളിൽ സുരക്ഷിത വിവരശേഖരണത്തിനു കഴിയുംവിധമാണ് കാർഡിലെ സംവിധാനം.

ഇ- സംവിധാനങ്ങളുമായി ബന്ധിപ്പിച്ചതിനാൽ വ്യക്തിയുടെ സമഗ്ര വിവരങ്ങൾ ലഭ്യമാകും. പാസ്പോർട്ടിലെ എല്ലാ വിവരങ്ങളും തിരിച്ചറിയൽ കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ കാർഡ് 17 വർഷത്തിലേറെ കാലഹരണപ്പെടാതെ സൂക്ഷിക്കാൻ കഴിയും. തട്ടിപ്പുകാർക്ക് വ്യാജ കാർഡുകൾ നിർമിക്കാനാകാത്ത വിധം സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.