1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2023

സ്വന്തം ലേഖകൻ: 2024 ജനുവരി 1 പുതുവത്സര ദിനത്തിൽ യുഎഇയിലെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി ദിനമായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

സർക്കാർ, സ്വകാര്യ മേഖലകൾക്കുള്ള അംഗീകൃത ഔദ്യോഗിക അവധികൾ സംബന്ധിച്ച യുഎഇ മന്ത്രിസഭ തീരുമാനപ്രകാരമാണ് അവധി. വാരാന്ത്യ അവധിക്ക് പിന്നാലെയാണ് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പുതുവർഷം ആഘോഷിക്കാൻ പുതുവത്സര ദിനമായ തിങ്കളാഴ്ച്ചയും അവധി വരുന്നു എന്നതിനാൽ തുടർച്ചയായ മൂന്ന് ദിനങ്ങൾ അവധി ലഭിക്കും.

വെള്ളിയാഴ്ച ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കും പുതുവത്സര അവധി പ്രഖ്യാപിച്ചിരുന്നു. യുഎഇ നിവാസികൾക്ക് 2024 ൽ കുറഞ്ഞത് 13 പൊതു അവധികളെങ്കിലും പ്രതീക്ഷിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.