
സ്വന്തം ലേഖകൻ: യുഎഇയിൽ ജോലി തട്ടിപ്പിനിരയാ. രാജ്യത്ത് കുടുങ്ങിയ 11 മലയാളികൾ ഉൾപ്പെടെയുള്ള 13 നഴ്സുമാരിൽ യോഗ്യരായവർക്ക് വിപിഎസ്, അഹല്യ ആശുപത്രികൾ ജോലി നൽകാൻ സന്നദ്ധത അറിയിച്ചു. ഭക്ഷണത്തിനുപോലും പ്രയാസപ്പെടുന്ന ഇവരുടെ ദുരവസ്ഥ കേരളത്തിലെ മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്നാണ് സഹായം.
നഴ്സുമാരെ അഭിമുഖത്തിനായി ക്ഷണിച്ചിട്ടുണ്ട്. മതിയായ യോഗ്യതയും പരിചയവും ഉള്ളവർക്ക് ജോലി നൽകും. ഇതേസമയം നഴ്സുമാരിൽ നിന്ന് ഈടാക്കിയ പണം തിരിച്ചുനൽകുമെന്ന് ഗൾഫ് റിക്രൂട്ടേഴ്സും സൂര്യ കൺസൾട്ടൻസിയും നഴ്സുമാരെ അറിയിച്ചു.
നാട്ടിലേക്കു തിരിച്ചുപോകുന്നവർക്കു മുഴുവൻ തുകയും യുഎഇയിൽ നിൽക്കുന്നവർക്ക് വീസയ്ക്കും ടിക്കറ്റിനുമുള്ള തുക കിഴിച്ച് ബാക്കിയും നൽകുമെന്നാണ് വാട്ട്സാപ്പിൽ ബന്ധപ്പെട്ട് അറിയിച്ചത്. എറണാകുളം സ്വദേശിയായ ഒരാൾ നേരത്തെ തിരിച്ചുപോയി. ഒരാൾ കൂടി അടുത്ത ദിവസം തിരിച്ചുപോകും. ശേഷിച്ചവർ പുതിയ ജോലി വാഗ്ദാനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് രാജ്യത്ത് തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല