1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2021

സ്വന്തം ലേഖകൻ: യുഎഇയില്‍ നിന്ന് ഒമാനിലേക്ക് പോകുന്നതിന് പുതിയ യാത്ര നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍. ഒമാന്‍ സിവില്‍‌ ഏവിയേഷന്‍ അതോരിറ്റിയാണ് ഇതു സംബന്ധിച്ച നിബന്ധനകള്‍ പുറത്തിറക്കിയത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും ഇതുസംബന്ധിച്ച പ്രത്യേക സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. ഒമാനിലെയും യുഎഇയിലെയും പൗരന്മാര്‍ക്കും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സഞ്ചരിക്കുമ്പോള്‍ പുതിയ നിയമം ബാധകമാണ്.

യുഎഇയില്‍ നിന്ന് ഒമാനിലേക്ക് വരുന്നവര്‍ https://covid19.emushrif.om/ എന്ന വെബ്‍സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. ഒമാന്‍ അംഗീകരിച്ച കോവിഡ് വാക്സിന്‍ സ്വീകരിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യണം. കൂടാതെ ഒമാനിലേക്ക് പ്രവേശിക്കുന്നതിനായി 14 ദിവസത്തിനിടെ നടത്തിയ കോവിഡ് പിസിആര്‍ പരിശോധനയുടെ ഫലവും വെബ്‍സൈറ്റില്‍ നല്‍കണം. ഒമാനിലേക്ക് വരുന്ന എല്ലാ യാത്രക്കാരുടെ രേഖകള്‍

വിമാനത്തില്‍ കയറുന്നതിന് മുമ്പ് തന്നെ പരിശോധിക്കണം എന്നാണ് വിമാനക്കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് രേഖകള്‍ എല്ലാം ശരിയാക്കിവെക്കണം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഏതെങ്കിലും യാത്രക്കാരനെ ഒമാനിലേക്ക് കൊണ്ടുവന്നാല്‍ വിമാനക്കമ്പനിയായിരിക്കും പിഴ അടക്കേണ്ടിവരുന്നതെന്ന് അധികൃതര്‍ പുറത്തിറക്കി. സര്‍ക്കുലറില്‍ പറയുന്നു.

വാക്സിനെടുത്ത യാത്രക്കാര്‍ കരുതേണ്ട രേഖകള്‍

https://covid19.emushrif.om/ വെബ്‍സൈറ്റിലെ രജിസ്‍ട്രേഷന്‍

ഒമാന്‍ അംഗീകരിച്ച രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റ്

നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം, അല്ലെങ്കില്‍ ഒമാനിലെത്തിയ ശേഷം പിസിആര്‍ പരിശോധന നടത്താനുള്ള റിസര്‍വേഷന്‍ ചെയ്തതിന്‍റെ പേപ്പറുകള്‍.

​വാക്സിനെടുക്കാത്ത യാത്രക്കാര്‍ കരുതേണ്ട രേഖകള്‍

https://covid19.emushrif.om/ വെബ്‍സൈറ്റിലെ രജിസ്‍ട്രേഷന്‍

കൊവിഡ് നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം.

പിസിആര്‍ പരിശോധനാ ഫലം കെെവശം ഇല്ലെങ്കില്‍ ഒമാനിലെത്തിയ ശേഷം പിസിആര്‍ പരിശോധന നടത്താനുള്ള റിസര്‍വേഷന്‍ പേപ്പര്‍ വേണം.

ഒമാന്‍ സ്വദേശികളോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരോ ആണെങ്കില്‍ അവര്‍ അതിനുള്ള രേഖകള്‍ കെെവശം കരുതിയിരിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.