1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2022

സ്വന്തം ലേഖകൻ: അബൂദബിയിൽ ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ വിറ്റഴിക്കുന്നവർ ഭക്ഷ്യസുരക്ഷാ വകുപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം. മുൻകൂർ അനുമതിയില്ലാതെ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

വീടുകളിൽ പാകം ചെയ്തതോ കൃഷി ചെയ്തതോ ആയ ഉൽപന്നങ്ങൾ ഓൺലൈൻ വഴി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നവർക്കാണ് അബൂദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി വകുപ്പിന്റെ നിർദേശം. ഇത്തരം കച്ചവടത്തിൽ ഏർപ്പെടുന്ന വ്യക്തികളും കുടുംബങ്ങളും വകുപ്പിന് കീഴിലെ പ്രൊഡക്ടീവ് ഫാമിലി പ്രോഗ്രാമിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

വീടുകളിൽ നിർമിക്കുന്ന ഭക്ഷ്യവസ്തുക്കളും വിളയിക്കുന്ന ഉൽപന്നങ്ങളും ഇ കോമേഴ്സ് സംവിധാനങ്ങളിലൂടെ ഉപഭോക്താക്കളിൽ എത്തിക്കുന്നതിനെ പ്രോൽസാഹിപ്പിക്കുന്നതാണ് പ്രൊഡക്ടീവ് ഫാമിലി പ്രോഗ്രാം. എന്നാൽ രജിസ്ട്രേഷൻ ഇല്ലാതെയും മുൻകൂർ അനുമതിയില്ലാതെയും ഉൽപന്നങ്ങൾ വിൽക്കാൻ പാടില്ല. ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഈ മുന്നറിയിപ്പെന്നും ഫുഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.