1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2020

സ്വന്തം ലേഖകൻ: നാട്ടിലേക്കു പോകുന്ന പ്രവാസികൾക്ക് 72 മണിക്കൂറിനുള്ളിൽ ലഭ്യമായ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ക്വാറന്റീൻ ഒഴിവാക്കാമെന്ന് കേന്ദ്രം. ഇതിനായി സത്യവാങ്മൂലം www.newdelhiairport.in എന്ന വെബ്സൈറ്റിൽ സമർപ്പിക്കണം. തെറ്റായ സത്യവാങ് മൂലം നൽകുന്നത് ശിക്ഷാർഹമാണ്. ക്വാറന്റീൻ ഒഴിവാക്കാൻ അനുമതി നൽകാനുള്ള അധികാരം മന്ത്രാലയത്തിൽ നിക്ഷിപ്തമായിരിക്കും. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങളിലാണ് ഇതു വ്യക്തമാക്കിയത്.

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവർ ഇന്ത്യയിൽ ഇറങ്ങുന്ന വിമാനത്താവളത്തിൽ പരിശോധനയ്ക്കു വിധേയരായി ആർടിപിസിആർ സർട്ടിഫിക്കറ്റ് നേടണം. ഇങ്ങനെയുള്ളവർക്കും ക്വാറന്റീനിൽ നിന്നൊഴിവാകാം. എന്നാൽ പരിശോധനാ സൌകര്യമില്ലാത്ത വിമാനത്താവളങ്ങളിൽ വരുന്നവർക്ക് എഴു ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. ക്വാറന്റീനിൽ നിന്ന് ഇളവ് നേടുന്നവർ ആരോഗ്യം സ്വയം നിരീക്ഷിക്കണം.

നാട്ടിലേക്ക്് പോകുന്നവർ യാത്രയ്ക്കു മുൻപ് വിമാനക്കമ്പനികളുമായോ ഏജൻസികളുമായോ ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കണം. മൊബൈലിൽ ആരോഗ്യസേതു ആപ് ഡൌൺലോഡ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളാണ് ഉറപ്പാക്കേണ്ടത്. അതേസമയം വീടുകളിലെ ക്വാറന്റീൻ ഒഴിവാക്കുന്നതു സംബന്ധിച്ച് അവ്യക്ത തുടരുകയാണ്. സംസ്ഥാന സർക്കാരുകൾക്ക് ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.