1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2021

സ്വന്തം ലേഖകൻ: യുഎഇയിൽ 15 മുതൽ 18 വയസ്സുവരെ ഉള്ളവർക്ക് പഠനത്തോടൊപ്പം പാർട് ടൈം ജോലി ചെയ്യാൻ അനുമതി നൽകിയതിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. ഏതെങ്കിലും സംരംഭവുമായി ബന്ധപ്പെട്ട് 6 മാസം വരെയോ വർഷത്തിൽ ഏതാനും മണിക്കൂറുകളോ ജോലി ചെയ്യാനാണ് അനുമതി.

താമസവീസയുള്ള വിദ്യാർഥികൾക്ക് രക്ഷിതാക്കളുടെ അനുമതിയോടെ ജോലി ചെയ്യാനാണ് അവസരം. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ട്രെയിനിങ് പെർമിറ്റ് ഉണ്ടായിരിക്കണം. മന്ത്രാലയം വെബ്സൈറ്റിലോ വജെഹ്നി ആപ് വഴിയോ റജിസ്റ്റർ ചെയ്യാം. തസ്ഹീൽ സർവീസ് സെന്ററുകളിലും അപേക്ഷ ലഭ്യമാണ്.

അപകടകരമായ ജോലി, രാത്രി ജോലികൾ, അവധി ദിവസങ്ങളിലെ ജോലി, ഓവർടൈം എന്നിവയ്ക്ക് അനുവാദമില്ല. ആരോഗ്യ, തൊഴിൽ സുരക്ഷയെക്കുറിച്ച് കുട്ടികൾക്കു മതിയായ പരിശീലനം നൽകണം. ഒരു ദിവസം 6 മണിക്കൂർ ജോലി, ഒരു മണിക്കൂർ ഇടവേള എന്നിവയാണ് തൊഴിലുടമ പാലിക്കേണ്ട മറ്റു നിബന്ധനകൾ.

കരാർ കാലയളവു പൂർത്തിയാക്കിയാലുടൻ തൊഴിൽ മികവു രേഖപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകണം. വിദ്യാർഥിയുടെയും രക്ഷിതാവിന്റെയും പാസ്പോർട്ടിന്റെയും താമസവീസയുടെയും പകർപ്പുകൾ, പാർട് ടൈം കരാറിന്റെ പകർപ്പ്, പാസ്പോർട് സൈസ് ഫോട്ടോ, മെഡിക്കൽ സർട്ടിഫിക്കറ്റ്, രക്ഷിതാവിന്റെ സമ്മതപത്രം എന്നിവയാണ് ജോലിയ്ക്ക് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.