1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2021

സ്വന്തം ലേഖകൻ: യുഎഇയിൽ എല്ലാ എമിറേറ്റിലും കോവിഡ്19 പിസിആർ പരിശോധനാ നിരക്ക് 50 ദിർഹമാക്കി നിജപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനാ ഫലം 24 മണിക്കൂറിനുള്ളിൽ പങ്കുവയ്ക്കുമെന്നും വ്യക്തമാക്കി. നാളെ (31) മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

നിലവിൽ 60 മുതൽ 150 ദിർഹം വരെയാണ് പരിശോധനയ്ക്കു വിവിധ സ്ഥാപനങ്ങൾ ഇൗടാക്കുന്നത്. നാട്ടിലേക്കു പോകണമെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ പരിശോധനയുടെ നെഗറ്റീവ് ഫലം നിർബന്ധമാണെന്നിരിക്കെ തീരുമാനം മലയാളികൾക്കടക്കം സഹായമാകും.

യുഎഇയിലെ വിദ്യാർഥികൾക്ക് പിസിആർ പരിശോധന സൗജന്യമാണ്. താഴെ പറയുന്ന സേഹ കേന്ദ്രങ്ങളിൽ പരിശോധന നടത്താം:

അബുദാബി: സായിദ് സ്പോർട്സ് സിറ്റി, അൽ ബഹിയ, റബ്ദാൻ, അൽ ഷംക, അൽ മൻഹാൽ.

അൽ െഎൻ : അഷർജ്, അൽ സറൂജ്, അൽ ഹിൽ, അൽ അമിറ.

അൽ ദഫ്റ: മദീനത് സായിദ്, ഗയാതി, അൽ മിർഫ, ലിവ, അൽ സില, ദൽമ.

ദുബായ്: ദുബായ് പാർക്സ് ആൻഡ് റിസോർട്സ്, അൽ ഖവാനീജ്, മിനാ റാഷിദ്, സിറ്റി വോക്.

ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ: ഇൗ എമിറേറ്റുകളിലെ സേഹ കേന്ദ്രങ്ങളിലും പരിശോധന നടത്താം.

സമയക്രമം: ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 8 മുതൽ രാത്രി 8 വരെയും, വെള്ളിയാഴ്ച രാവിലെ 10 മുതൽ രാത്രി 8 വരെയുമാണ് സൗജന്യ പരിശോധന. മുൻകൂട്ടി പേര് റജിസ്ട്രേഷൻ ഇല്ലാതെ നേരിട്ട് ചെന്ന് പരിശോധന നടത്താവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.