
സ്വന്തം ലേഖകൻ: യുഎഇയിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യുന്നതിന് ഇ-പരാതി സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രാലയം. നിലവാരമുള്ള ആരോഗ്യസേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ലഭിച്ച പരാതി പരിശോധനാ വിഭാഗം ഉദ്യോഗസ്ഥർ പരാതിക്കാരുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ രേഖപ്പെടുത്തും. തുടർന്ന് ബന്ധപ്പെട്ട ആരോഗ്യകേന്ദ്രത്തിൽനിന്ന് മെഡിക്കൽ ഫയൽ ആവശ്യപ്പെടും. പരാതി പരിശോധിച്ച് റിപ്പോർട്ട് മന്ത്രാലയത്തിലെ ഹെൽത്ത് പ്രാക്ടീസ് കൺട്രോൾ കമ്മിറ്റിക്ക് സമർപ്പിക്കും. റിപ്പോർട്ടിനെതിരെ 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകിയാൽ പുനരന്വേഷണം നടത്തിയ ശേഷമായിരിക്കും നടപടി.
നിയമ ലംഘനം സ്ഥിരീകരിച്ചാൽ സ്ഥാപനത്തിനും ജീവനക്കാർക്കും എതിരെ നടപടിയുണ്ടാകും. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് പിഴയോ സ്ഥാപനം അടച്ചുപൂട്ടുകയോ ചെയ്യും. ആരോഗ്യസ്ഥാപനങ്ങളിലെ മെഡിക്കൽ പിശകുകൾ കുറയ്ക്കുന്നതിനും നിയമലംഘനം ഇല്ലാതാക്കുന്നതിനും നിരീക്ഷണം ശക്തമാക്കിയതായും അറിയിച്ചു. വെബ് സൈറ്റ്: https://mohap.gov.ae/en/services/customer-complaints.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല