1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2022

സ്വന്തം ലേഖകൻ: സ്വദേശിവൽക്കരണം പ്രോൽസാഹിപ്പിക്കുന്ന സ്വകാര്യ കമ്പനികൾക്ക് ആനുകൂല്യം പ്രഖ്യാപിച്ചു സർക്കാർ. പ്രതിവർഷം ആറു ശതമാനത്തിലധികം സ്വദേശിവൽക്കരണം നടത്തുന്ന കമ്പനികളെ ഏറ്റവും മികച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തും. 50 തൊഴിലാളികളിൽ കൂടുതലുള്ള സ്ഥാപനങ്ങളിലാണ് സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ജീവനക്കാരെ നിയമിക്കേണ്ടത്.

വർഷം രണ്ടു ശതമാനമെന്ന നിരക്കിൽ സ്വദേശികളെ നിയമിക്കണം എന്നാണു സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ ചെട്ടം. സ്വദേശികളെ നിയമിക്കാൻ വിമുഖത കാട്ടിയാൽ വൻതുക തൊഴിലുടമകളിൽ നിന്ന് ഈടാക്കും. 50ൽ കൂടുതൽ തൊഴിലാളികളുണ്ടായിട്ടും ഒരു സ്വദേശിയെ പോലും നിയമിക്കാൻ തയാറാകാത്ത സ്ഥാപനത്തിനു പ്രതിവർഷം 72000 ദുർഹമാണ് (15 ലക്ഷം രൂപ) പിഴ. 50 വിദഗ്ധ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ ഒരു സ്വദേശി നിർബന്ധമാണ്. 51 – 100 ജീവനക്കാരുള്ള സ്ഥാപനത്തിൽ 2 സ്വദേശികളെ നിയമിക്കണം. 101-150 വരെയാണ് ജീവനക്കാരെങ്കിൽ 3 സ്വദേശികൾക്ക് നിയമനം നൽകിയിരിക്കണം.

ചട്ടം ലംഘിക്കുന്ന സ്ഥാപനങ്ങളെ മന്ത്രാലയത്തിലെ മൂന്നാം വിഭാഗത്തിലേക്ക് തരംതാഴ്ത്തും. അതേസമയം സ്വദേശിവൽക്കരണം 6 ശതമാനമാക്കുന്ന കമ്പനികളെ മന്ത്രാലയത്തിലെ പ്രഥമ പട്ടികയിൽ ഉൾപ്പെടുത്തുമെന്നു മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫരീദ അൽ അലി അറിയിച്ചു. നാഫിസ് വഴിയാണ് സ്വകാര്യ മേഖലയിലേക്കുള്ള സ്വദേശിവൽക്കരണം പൂർത്തിയാക്കുക. 2023 ജനുവരി മുതലാണ് പിഴ ഈടാക്കാൻ ഒരുങ്ങുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.