1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2021

സ്വന്തം ലേഖകൻ: യുഎഇയിലെ പൊതുപരിപാടികളിലേക്കു കോവിഡ് വാക്സീൻ എടുത്തവർക്കു മാത്രം പ്രവേശനം. 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലം കാണിക്കുകയും വേണം. എല്ലാവിധ കലാ സാംസ്കാരിക, കായിക പരിപാടികൾക്കും പ്രദർശനങ്ങൾക്കും ഇതു ബാധകമാണെന്ന് യുഎഇ ആരോഗ്യവിഭാഗം വക്താവ് ഡോ. ഫരീദ അൽ ഹൊസാനി അറിയിച്ചു.

അൽഹൊസൻ ആപ്പിൽ ഇ സ്റ്റാറ്റസും പരിശോധനാ ഫലവും കാണിച്ചാലേ പ്രവേശനം നൽകൂ.കോവിഡ് വാക്സീൻ 2 ഡോസ് എടുത്ത് 28 ദിവസത്തിനു ശേഷം പിസിആർ ടെസ്റ്റ് എടുക്കുന്നവർക്കാണ് ഇ സ്റ്റാറ്റസ് ലഭിക്കുക. ഈ പദവി നിലനിർത്തണമെങ്കിൽ ആഴ്ചതോറും പിസിആർ ടെസ്റ്റ് എടുക്കണം. യുഎഇയിൽ 12 വയസ്സിനു മുകളിലുള്ളവർക്ക് വാക്സീൻ സൗജന്യമാണ്. വർഷാവസാനത്തോടെ യോഗ്യരായ 100% േപർക്കും വാക്സീൻ നൽകാനാണു പദ്ധതി.

രാജ്യത്ത് യോഗ്യരായവരിൽ ഇതുവരെ 78.11% പേർ വാക്സീൻ എടുത്തു. വയോധികരിൽ 85% പേരിലും കുത്തിവയ്പ് പൂർത്തിയായതായും അൽഹൊസാനി വെളിപ്പെടുത്തി. യാത്രാ നടപടികൾക്കും വാക്സീൻ നിർബന്ധമാക്കാൻ ഉദ്ദേശിക്കുന്നതായും പറഞ്ഞു. യുഎഇയിൽ ഇതുവരെ 1.22 കോടി ഡോസ് വാക്സീൻ വിതരണം ചെയ്തു. 100 പേരിൽ 124.31 ഡോസ് എന്ന തോതിലാണ് വാക്സീൻ നൽകിയത്. ഇത് ആഗോളതലത്തിൽ തന്നെ ഉയർന്ന നിരക്കാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.