1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2019

സ്വന്തം ലേഖകൻ: യുഎഇയിൽ ചില മേഖലകളിൽ 2020 മുതൽ ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ട്. പ്രശസ്ത ജോബ്സ് ആൻഡ് റിക്രൂട്ട്മെന്‍റ് കൺസട്ടൻസിയായ കൂപ്പർ ഫിച്ച് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മാന്ദ്യത്തെ അതിജീവിക്കുന്ന സമ്പദ് വ്യവസ്ഥ കൂടുതൽ ജോലി സ്ഥിരത നൽകുന്നതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇൻവെസ്റ്റ്മെന്‍റ് മാനേജ്മെന്‍റ്, മാനുഫാക്ചറിങ്, ടെക്നോളജി ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ മേഖലകളിലാണ് ശമ്പള വർദ്ധനവ് ലഭിക്കുക. ഇവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ശരാശരി അഞ്ച് ശതമാനം വരെ ശമ്പള വർദ്ധനവ് പ്രതീക്ഷിക്കാമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.

അറബിയും ഇംഗ്ലീഷും ഒരുപോലെ കൈകാര്യം ചെയ്യാനറിയാവുന്ന പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്കായിരിക്കും കൂടുതൽ സ്വീകാര്യത ലഭിക്കുക. ഇവർക്കായിരിക്കും ശമ്പള വർദ്ധനവിന്‍റെ പ്രയോജനം കൂടുതലായി ലഭിക്കുക.

അതേസമയം യുഎഇയിൽ ഇപ്പോഴും മിക്ക കമ്പനികളും കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഈ പ്രതിസന്ധി ഭൂരിഭാഗം സ്ഥാപനങ്ങളിലും അടുത്ത വർഷവും തുടരുമെന്നാണ് റിപ്പോർട്ട് പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.