1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2021

സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടർന്ന് വർക്ക്​​​ ഫ്രം ഹോം അനുവദിച്ച യു.എ.ഇയിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരും പെരുന്നാൾ അവധിക്കു ശേഷം മേയ് 16 മുതൽ ജോലിക്ക് ഹാജരാകണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറ്​ ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. എന്നാൽ, വിവിധ എമിറേറ്റുകളിലെ പ്രാദേശിക സർക്കാർ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെയും ജീവനക്കാർക്ക് ബാധകമല്ല.

പ്രാദേശിക സർക്കാർ ജീവനക്കാർക്കും ഫെഡറൽ ജീവനക്കാർക്കും വ്യത്യസ്ത നിയമങ്ങളാണുള്ളത്. തക്കതായ കാരണമില്ലാതെ വാക്‌സിനേഷൻ എടുക്കാത്ത ജീവനക്കാർ സ്വന്തം ചെലവിൽ എല്ലാ ആഴ്​ചയും പി.സി.ആർ പരിശോധന നടത്തണമെന്നും അതോറിറ്റി വ്യക്തമാക്കി. വാക്‌സിൻ സ്വീകരിക്കാതിരിക്കാൻ ആരോഗ്യപരമായ കാരണമുണ്ടെങ്കിൽ ജീവനക്കാർ മെഡിക്കൽ റിപ്പോർട്ടി​െൻറ സഹായത്തോടെ ഇക്കാര്യം അറിയിക്കണം. ഇവർക്ക്​ തൊഴിലുടമയുടെ ചെലവിൽ പി.സി.ആർ പരിശോധനകൾ നടത്തും.

വീട്ടിലിരുന്ന്​ ഓൺലൈൻ പഠനം തുടരുന്ന കുട്ടികളുടെ അമ്മമാർക്ക് ഈ അധ്യയന വർഷാവസാനം വരെ വീട്ടിലിരുന്ന് ജോലി ചെയ്യാം. ജോലി സ്ഥലത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ശാരീരിക അകലം പാലിക്കുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ഫെഡറൽ അതോറിറ്റി സർക്കുലറിൽ അധികൃതരോട് ആവശ്യപ്പെട്ടു.അബൂദബിയിലെ പ്രാദേശിക, അർധസർക്കാർ സ്ഥാപനങ്ങളിലും പല സ്വകാര്യ മേഖല ജോലി സ്ഥലങ്ങളിലും 30 ശതമാനം ജീവനക്കാരാണ്​ ഹാജരാകുന്നത്​.

അജ്മാനിലെ സ്വകാര്യ സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. സ്കൂളുകളുടെ സൗകര്യം പരിഗണിച്ച് വിദ്യാർഥികളും അധ്യാപകരും അനുബന്ധ ജോലിക്കാരും പകുതി ഹാജരാകുന്ന തരത്തിലാണ് അനുമതി. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരിക്കണമെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. പെരുന്നാള്‍ അവധി കഴിയുന്നതോടെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധികം സ്കൂളുകളും പ്രവര്‍ത്തനം പുനരാരംഭിക്കും.

ഓൺലൈൻ പഠനവും ക്ലാസ്​ മുറിയിൽ നേരി​ട്ടെത്തി പഠനവും രണ്ടും ചേർന്ന ക്ലാസുകളും തെരഞ്ഞെടുക്കാൻ സ്​കൂളുകൾക്ക്​ മന്ത്രാലയം നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ, രക്ഷിതാക്കളുമായി ചർച്ച നടത്തിയപ്പോൾ കൂടുതൽ പേരും ഓൺലൈൻ പഠനരീതിയോടാണ്​ താൽപര്യം പ്രകടിപ്പിച്ചത്​. അജ്മാൻ എമിറേറ്റിലെ വിദ്യാഭ്യാസ മന്ത്രാലയവും ദുരന്തനിവാരണ സംഘവും തമ്മിലുള്ള ഏകോപനത്തി​െൻറ ഭാഗമായാണ് സ്വകാര്യ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചത്. ഇതുസംബന്ധമായ വിജ്ഞാപനം ഞായറാഴ്ച പുറത്തിറക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.