1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2022

സ്വന്തം ലേഖകൻ: രാജ്യത്ത് ഇന്നു മുതൽ കനത്ത മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 5 ദിവസം രാജ്യത്തുടനീളം ശക്തമായ കാറ്റും മഴയും ഉണ്ടാകും. കാലാവസ്ഥാ മാറ്റത്തെ നേരിടാൻ ദേശീയതലത്തിൽ കർമപദ്ധതി തയാറാക്കി.

ദേശീയ ദുരന്തനിവാരണ സമിതിയും, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ആഭ്യന്തര- പ്രതിരോധ- ഊർജ അടിസ്ഥാന സൗകര്യവികസന മന്ത്രാലയങ്ങളും പൊലീസും സംയുക്തമായാണു പദ്ധതി തയാറാക്കിയത്. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗമുള്ള കാറ്റ് വീശാനാണു സാധ്യത. കടലിനു സമീപവും ഉയർന്ന പ്രദേശങ്ങളിലും വെള്ളമുള്ള പ്രദേശങ്ങളിലും പോകരുതെന്നും ജനം ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

അതേസമയം, ഓഗസ്റ്റ് 14 മുതൽ 18 വരെ എമിറേറ്റിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. വാഹനമോടിക്കുന്നവർ വേഗത സംബന്ധിച്ച നിർദേശങ്ങൾ പാലിച്ച് കൂടുതൽ ശ്രദ്ധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

അതിനിടെ, ഒമാനിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇവിടെയുള്ള യുഎഇ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് യുഎഇയുടെ മുന്നറിയിപ്പ്. രാജ്യത്തെ അധികാരികൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും എംബസി വ്യക്തമാക്കി. അത്യാവശ്യ ഘട്ടത്തിൽ എംബസിയുമായി ബന്ധപ്പെടാൻ +9718002 എന്ന നമ്പറും നൽകിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.