
സ്വന്തം ലേഖകൻ: യുഎഇയിലെ സർക്കാർ സ്ഥാപനങ്ങളുടെ റമദാൻ മാസത്തെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെ പ്രവർത്തിക്കും. എന്നാൽ വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെയാണ് പ്രവർത്തന സമയം.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷവും ശനി, ഞായർ ദിവസങ്ങളിലും പൂർണമായും അവധിയായിരിക്കും. ഷാർജയിൽ വെള്ളി മുതൽ ഞായർ വരെ പൂർണ അവധി നൽകും. രാജ്യത്തെ വാരാന്ത്യ അവധി മാറിയ ശേഷം ആദ്യ റമദാനാണ് ഇത്തവണത്തേദ്. വെള്ളിയാഴ്ചകൾ തൊഴിൽ ദിനമാകുന്ന ആദ്യ റമദാൻ കൂടിയാണിത്.
ഏപ്രിൽ രണ്ടിന് റമദാൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 40 ശതമാനം പേര്‍ക്ക് വെള്ളിയാഴ്ചകളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവാദം ഉണ്ടാകും. ദൂര സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കും യാത്രാ പ്രശ്‌നമുള്ളവര്‍ക്കുമായിരിക്കും വര്‍ക്ക് ഫ്രം ഹോം മുന്‍ഗണന ഉണ്ടായിരിക്കുക. ഷാര്‍ജയില്‍ വെള്ളി മുതല്‍ ഞായര്‍ വരെ പൂര്‍ണ അവധി നല്‍കും.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല